പന്ത്രണ്ട് വയസുമുതല്‍ നിരന്തരം ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി വിഷാദരോഗത്തിന് അടിമയായി; ബന്ധുവായ പ്രതിക്ക് 97 വര്‍ഷം കഠിനതടവും എട്ടരലക്ഷം രൂപ പിഴയും ശിക്ഷ

കാസര്‍കോട്: പന്ത്രണ്ട് വയസുമുതല്‍ പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് കോടതി 97 വര്‍ഷം കഠിനതടവും എട്ടരലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേശ്വരം ഉദ്യാവറിലെ സയ്യിദ് മുഹമ്മദ് ബഷീറിനാ(41)ണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടരവര്‍ഷം കഠിനതടവ് അധികമായി അനുഭവിക്കാനും കോടതി ഉത്തരവിട്ടു. പിഴതുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി നിര്‍ദേശിച്ചു. മുഹമ്മദ് ബഷീര്‍ കുറ്റക്കാരനാണെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. […]

കാസര്‍കോട്: പന്ത്രണ്ട് വയസുമുതല്‍ പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് കോടതി 97 വര്‍ഷം കഠിനതടവും എട്ടരലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേശ്വരം ഉദ്യാവറിലെ സയ്യിദ് മുഹമ്മദ് ബഷീറിനാ(41)ണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടരവര്‍ഷം കഠിനതടവ് അധികമായി അനുഭവിക്കാനും കോടതി ഉത്തരവിട്ടു. പിഴതുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി നിര്‍ദേശിച്ചു. മുഹമ്മദ് ബഷീര്‍ കുറ്റക്കാരനാണെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ച തിരിഞ്ഞാണ് പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. ബന്ധുവായ പെണ്‍കുട്ടിയെ മൂന്നുവര്‍ഷം വിവിധ ദിവസങ്ങളിലായി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 12 വയസു മുതലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു തുടങ്ങിയത്. 2013 ഡിസംബര്‍ മുതല്‍ 2014 ജൂണ്‍ വരെയും 2014 ജുലായിലെ പല ദിവസങ്ങളിലും 2016 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുമുള്ള ദിവസങ്ങളിലുമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഇതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാവുകയും ഇതിന് ചികിത്സ തേടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടി മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പത്താംക്ലാസ് പരീക്ഷക്ക് ശേഷം കുട്ടി കടുത്ത വിഷാദരോഗത്തിന് അടിമയായി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണസമയത്ത് പൊലീസിന് മുന്നിലും ആദ്യം കോടതിയിലും പീഡനവിവരങ്ങള്‍ തുറന്നുപറഞ്ഞ പെണ്‍കുട്ടിയെ പിന്നീട് പ്രതിയുമായി ബന്ധപ്പെട്ടവര്‍ മൊഴി മാറ്റി പറയിപ്പിച്ചിരുന്നതായാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ മറ്റ് തെളിവുകളും രേഖകളും പ്രതിക്ക് എതിരായതോടെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.

Related Articles
Next Story
Share it