ബദിയടുക്ക: പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനെ കോടതി റിമാണ്ട് ചെയ്തു. ബദിയടുക്ക നാരമ്പാടിയിലെ അബ്ദുല്റസാഖി(34)നെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി റിമാണ്ട് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പരിചയക്കാരനായ ആണ്‍കുട്ടിയെ അബ്ദുല്‍റസാഖ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ബദിയടുക്ക പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.