മൈസൂരുവിലെ സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ പെണ്‍കുട്ടിയെ ചുംബിക്കുന്ന ദൃശ്യം വിദ്യാര്‍ഥികള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു; അധ്യാപകനെതിരെ പോക്സോ കേസ്

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവിലുള്ള ഒരു സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ പെണ്‍കുട്ടിയെ ചുംബിക്കുന്ന ദൃശ്യം വിദ്യാര്‍ഥികള്‍ വീഡിയോയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലിടുകയും ചെയ്തു. വീഡിയോ വൈറലായതോടെ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് പോക്സോനിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ സ്‌കൂളിലെ തന്റെ മുറിയില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ പെണ്‍കുട്ടിയെ ചുംബിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ പ്രധാനാധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാരും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടു. ജനല്‍ വഴിയാണ് വിദ്യാര്‍ഥികള്‍ വീഡിയോ പകര്‍ത്തിയത്. പരാതികളുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രധാനാധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി […]

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവിലുള്ള ഒരു സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ പെണ്‍കുട്ടിയെ ചുംബിക്കുന്ന ദൃശ്യം വിദ്യാര്‍ഥികള്‍ വീഡിയോയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലിടുകയും ചെയ്തു. വീഡിയോ വൈറലായതോടെ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് പോക്സോനിയമപ്രകാരം കേസെടുത്തു.
കഴിഞ്ഞ സ്‌കൂളിലെ തന്റെ മുറിയില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ പെണ്‍കുട്ടിയെ ചുംബിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ പ്രധാനാധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാരും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടു. ജനല്‍ വഴിയാണ് വിദ്യാര്‍ഥികള്‍ വീഡിയോ പകര്‍ത്തിയത്. പരാതികളുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രധാനാധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപകനെതിരെ വകുപ്പുതല നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles
Next Story
Share it