തലസ്ഥാനത്ത് ബീച്ചില്‍ രാത്രി നടക്കാനിറങ്ങിയ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് ബീച്ചില്‍ രാത്രി നടക്കാനിറങ്ങിയ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ തിങ്കളാഴ്ച രാത്രി നടക്കാനിറങ്ങിയ യു.കെ, ഫ്രാന്‍സ് സ്വദേശിനികളാണ് ആക്രമണത്തിനിരയായത്. ബീച്ചിലൂടെ നടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്നവരാണ് ആക്രമിച്ചതെന്ന് യുവതികള്‍ വര്‍ക്കല പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മാസ്‌ക് ധരിച്ച് ബൈക്കില്‍ എത്തിയവരാണ് ആക്രമിച്ചതെന്നും മുമ്പും സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്ഡൗണ്‍ സമയത്ത് കേരളത്തില്‍ കുടുങ്ങിയവരാണിവര്‍. ഏതാനും മാസങ്ങളായി ഹോം സ്‌റ്റേയില്‍ താമസിക്കുകയാണ്.

തിരുവനന്തപുരം: തലസ്ഥാനത്ത് ബീച്ചില്‍ രാത്രി നടക്കാനിറങ്ങിയ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ തിങ്കളാഴ്ച രാത്രി നടക്കാനിറങ്ങിയ യു.കെ, ഫ്രാന്‍സ് സ്വദേശിനികളാണ് ആക്രമണത്തിനിരയായത്. ബീച്ചിലൂടെ നടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്നവരാണ് ആക്രമിച്ചതെന്ന് യുവതികള്‍ വര്‍ക്കല പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

മാസ്‌ക് ധരിച്ച് ബൈക്കില്‍ എത്തിയവരാണ് ആക്രമിച്ചതെന്നും മുമ്പും സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്ഡൗണ്‍ സമയത്ത് കേരളത്തില്‍ കുടുങ്ങിയവരാണിവര്‍. ഏതാനും മാസങ്ങളായി ഹോം സ്‌റ്റേയില്‍ താമസിക്കുകയാണ്.

Related Articles
Next Story
Share it