തന്റെ ലൈംഗീക വീഡിയോ പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ആണെന്ന ആരോപണവുമായി രാജിവെച്ച ബിജെപി മന്ത്രി

ബംഗളൂരു: തന്റെ ലൈംഗീക വീഡിയോ പുറത്തുവിട്ടത് ഡി.കെ ശിവകുമാര്‍ ആണെന്ന ആരോപണവുമായി കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി. യുവതിയുമായുള്ള ലൈംഗീക ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ രാജിവെച്ച കര്‍ണാടക ബിജെപി സര്‍ക്കാരിലെ മന്ത്രിയായിരുന്ന രമേശ് ജാര്‍കിഹോളിയാണ് കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഷണ്ഡനായ ശിവകുമാര്‍ തന്നെ മാനംകെടുത്തുകയാണെന്ന് ജാര്‍ക്കിഹോളി ആരോപിച്ചു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ താഴെയിറക്കാന്‍ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ നേതാവാണ് രമേശ് ജാര്‍ക്കിഹോളി. എന്നാല്‍ ജാര്‍ക്കിഹോളിക്ക് മനോവിഭ്രാന്തിയാണെന്നും ഭരണത്തിലുള്ള ബി.ജെ.പി സത്യം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും ശിവകുമാര്‍ […]

ബംഗളൂരു: തന്റെ ലൈംഗീക വീഡിയോ പുറത്തുവിട്ടത് ഡി.കെ ശിവകുമാര്‍ ആണെന്ന ആരോപണവുമായി കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി. യുവതിയുമായുള്ള ലൈംഗീക ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ രാജിവെച്ച കര്‍ണാടക ബിജെപി സര്‍ക്കാരിലെ മന്ത്രിയായിരുന്ന രമേശ് ജാര്‍കിഹോളിയാണ് കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഷണ്ഡനായ ശിവകുമാര്‍ തന്നെ മാനംകെടുത്തുകയാണെന്ന് ജാര്‍ക്കിഹോളി ആരോപിച്ചു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ താഴെയിറക്കാന്‍ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ നേതാവാണ് രമേശ് ജാര്‍ക്കിഹോളി. എന്നാല്‍ ജാര്‍ക്കിഹോളിക്ക് മനോവിഭ്രാന്തിയാണെന്നും ഭരണത്തിലുള്ള ബി.ജെ.പി സത്യം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും ശിവകുമാര്‍ പ്രതികരിച്ചു.

ഇന്നലെ ബെല്‍ഗാവിയില്‍ വെച്ച് ജാര്‍ക്കിഹോളിയുടെ അകമ്പടി വാഹനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അതിനിടെ പീഡനത്തിനിരയായ യുവതി രമേശ് ജാര്‍കിഹോളിക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ന് രംഗത്തെത്തി. താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ആത്മഹത്യ കുറിപ്പില്‍ ജാര്‍കിഹോളിയുടെ പേരെഴുതുമെന്നും വ്യക്തമാക്കി യുവതി വിഡിയോ പുറത്തുവിട്ടു. ലൈംഗികമായി ഉപയോഗിച്ചത് കൂടാതെ തന്നെയും കുടുംബത്തെയും മുന്‍ മന്ത്രി ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പറയുന്നു.

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് 25കാരിയെ രമേശ് ജാര്‍ക്കിഹോളി പല തവണയായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും യുവതി പകര്‍ത്തിയിരുന്നു. പിന്നീട് യുവതിക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രവും കിടപ്പറ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

പെണ്‍കുട്ടി ബംഗളൂരു പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കബ്ബണ്‍ പാര്‍ക്ക് പൊലീസ് ജാര്‍കിഹോളിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി സെക്ഷന്‍ 376 സി, 354എ, 504, 506, 417, 67എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സുരക്ഷയില്‍ ഭയമുണ്ടെന്നും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles
Next Story
Share it