കുമ്പളയിലെ മലിനജലം; കലക്ടര്‍ ഇടപെട്ടതോടെ പഞ്ചായത്ത് സെക്രട്ടറി നടപടി തുടങ്ങി

കുമ്പള: കുമ്പളയിലെ മലിനജലപ്രശ്നത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ടതോടെ പഞ്ചായത്ത് സെക്രട്ടറി നടപടി തുടങ്ങി. ഒരു ഹോട്ടല്‍ പൂട്ടിക്കുകയും മലിനജലം ഒഴുക്കുന്നുവെന്ന ആരോപണം നേരിടുന്ന മറ്റ് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കുമ്പള ടൗണിലെ ഹൃദയഭാഗത്ത് ദേശീയപാത ആറുവരിപ്പാതയുടെ പണി തുടങ്ങിയതോടെ അവിടെയുണ്ടായിരുന്ന ഓവുചാലുകള്‍ ജോലിക്കാര്‍ മാറ്റി. ഇതോടെ സമീപത്തെ ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം ഈ ഭാഗത്ത് കെട്ടിക്കിടക്കുകയാണ്. ഇതില്‍ നിന്നും ഉയരുന്ന അസഹ്യമായ ദുര്‍ഗന്ധത്തിന് പുറമെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അഴുക്കുവെള്ളം അടുത്തുള്ള കടകളിലേക്കും കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കും തെറിച്ചുവീഴുകയും […]

കുമ്പള: കുമ്പളയിലെ മലിനജലപ്രശ്നത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ടതോടെ പഞ്ചായത്ത് സെക്രട്ടറി നടപടി തുടങ്ങി. ഒരു ഹോട്ടല്‍ പൂട്ടിക്കുകയും മലിനജലം ഒഴുക്കുന്നുവെന്ന ആരോപണം നേരിടുന്ന മറ്റ് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കുമ്പള ടൗണിലെ ഹൃദയഭാഗത്ത് ദേശീയപാത ആറുവരിപ്പാതയുടെ പണി തുടങ്ങിയതോടെ അവിടെയുണ്ടായിരുന്ന ഓവുചാലുകള്‍ ജോലിക്കാര്‍ മാറ്റി. ഇതോടെ സമീപത്തെ ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം ഈ ഭാഗത്ത് കെട്ടിക്കിടക്കുകയാണ്. ഇതില്‍ നിന്നും ഉയരുന്ന അസഹ്യമായ ദുര്‍ഗന്ധത്തിന് പുറമെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അഴുക്കുവെള്ളം അടുത്തുള്ള കടകളിലേക്കും കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കും തെറിച്ചുവീഴുകയും ചെയ്യുന്നു. ഇതുസംബന്ധിച്ച് വ്യാപാരികളടക്കം കുമ്പള പഞ്ചായത്തിനും പഞ്ചായത്തിലെ ഹെല്‍ത്ത് വിഭാഗത്തിനും പരാതി നല്‍കിയെങ്കിലും ആദ്യമൊന്നും ഗൗനിച്ചില്ല. പ്രശ്നം രൂക്ഷമായതോടെ പഞ്ചായത്ത് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും മലിനജലം സ്വന്തമായി ശേഖരിച്ച് മറവ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഹോട്ടലുകളുടെ ഭാഗത്തുനിന്നും ഇതിനുള്ള ശ്രമം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് കലക്ടര്‍ക്ക് പരാതി നല്‍കി. ഇതോടെ നടപടിയെടുക്കാന്‍ കലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നിര്‍ദേശമനുസരിച്ച് ആരോഗ്യവിഭാഗം ഒരു ഹോട്ടല്‍ മാത്രം പൂട്ടിച്ചു. മലിനജലം ഒഴുക്കുന്ന മറ്റ് മൂന്നോ നാലോ ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കാതെ ഒരു ഹോട്ടല്‍ മാത്രം പൂട്ടിച്ചതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഹോട്ടലുകള്‍ക്ക് പുറമെ ജ്യൂസ് കടയില്‍ നിന്നും ഒരു കെട്ടിടത്തിലെ മൂത്രപ്പുരില്‍ നിന്നും കൂടി മാലിന്യം ഒഴുകുന്നുണ്ട്.
മാലിന്യം ഒഴുക്കുന്ന ഹോട്ടലുകള്‍ക്കുംമറ്റ് സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി വേണമെന്നാണ് ആവശ്യം. മാലിന്യം ഒഴുക്കുന്നതില്‍ നിന്നും പിന്‍മാറാത്ത ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദാക്കുന്നതടക്കം കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it