തിരുവനന്തപുരം: സംംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. മെയ് നാല് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് മുഖ്യമന്ത്രി സൂചന നല്കി. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും മെയ് നാല് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനങ്ങള്‍ മാത്രം മതി. സൗകര്യം കുറഞ്ഞ ആരാധനാലയങ്ങളില്‍ പരമാവധി 50 പേര് മാത്രം. ഡബിള്‍ മാസ്ക് എല്ലാവരും നിര്‍ബന്ധമാക്കണം. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം, ബാങ്ക് ഇടപാടുകള്‍ ഓണ്‍ലൈനിലൂടെ ആക്കാന്‍ ശ്രമിക്കണമെന്നും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വിജയാഘോഷങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മാര്‍ക്കറ്റുകളിലെ കടകള്‍ നിശ്ചിത സമയത്ത് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക. കുടുംബത്തില്‍ നിന്നുള്ളവരുമായി യാത്ര ചെയ്യുകയാണെങ്കില്‍ രണ്ടുപേരും രണ്ട് മാസ്ക്കുകള്‍ ധരിക്കണം. അനാവശ്യമായ ഭീതിയല്ല, ജാഗ്രതയാണ് നമുക്ക് ഇപ്പോള്‍ ആവശ്യം. എങ്കില്‍ ഈ മഹാമാരിയെ വിജയകമായി മറികടക്കാന്‍ നമുക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷന്‍, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. എണ്ണം കുറയ്ക്കാന്‍ സാധിക്കുമെങ്കില്‍ കുറയ്ക്കണം. കോവിഡ് ഇതര രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണം. ജീവനക്കാരുടെ അഭാവം പൊതുജനങ്ങളെ ബാധിക്കരുത്. കോവിഡ് വ്യാപന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണിന് സമാനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.