നിയമസഭാ സമിതിക്ക് മുന്നില്‍ എത്തിയത് നിരവധി നിര്‍ദ്ദേശങ്ങള്‍

കാസര്‍കോട്: കേരളത്തിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിവിധികളും അറിയുന്നതിനും സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനുമാണ് പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയസഭാ സമിതി യോഗം നടത്തിയതെന്ന് സമിതി ചെയര്‍മാന്‍ എ. സി. മൊയ്തീന്‍ എം.എല്‍.എ. പറഞ്ഞു.ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ അര്‍ഹമായവ സമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി ശുപാര്‍ശ സമര്‍പ്പിക്കുമെന്നും കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം അറിയിച്ചു.സമിതി അംഗങ്ങളായ എം.എല്‍.എമാരായ എ.കെ.എം അഷറഫ്, സേവ്യര്‍ ചിറ്റിലപ്പള്ളി, ഇ.ടി ടെയ്സണ്‍ […]

കാസര്‍കോട്: കേരളത്തിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിവിധികളും അറിയുന്നതിനും സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനുമാണ് പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയസഭാ സമിതി യോഗം നടത്തിയതെന്ന് സമിതി ചെയര്‍മാന്‍ എ. സി. മൊയ്തീന്‍ എം.എല്‍.എ. പറഞ്ഞു.
ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ അര്‍ഹമായവ സമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി ശുപാര്‍ശ സമര്‍പ്പിക്കുമെന്നും കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം അറിയിച്ചു.
സമിതി അംഗങ്ങളായ എം.എല്‍.എമാരായ എ.കെ.എം അഷറഫ്, സേവ്യര്‍ ചിറ്റിലപ്പള്ളി, ഇ.ടി ടെയ്സണ്‍ മാസ്റ്റര്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍, കാസര്‍കോട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് പി. അഖില്‍, നിയമസഭ ഡപ്യൂട്ടി സെക്രട്ടറി ജി. ജയകുമാര്‍, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് കോഴിക്കോട് റിജിയണല്‍ ഓഫിസ് ഡിസ്ട്രിക്ട് എക്സ്റ്റന്‍ഷണല്‍ ഓഫീസര്‍ എം. മുഹമ്മദ് ബഷീര്‍, സി. രവീന്ദ്രന്‍, കെ.വി ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it