കാസര്‍കോട് നഗരത്തില്‍ നിരവധി ചതിക്കുഴികള്‍; അപകടങ്ങള്‍ പതിവാകുന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ചതിക്കുഴികള്‍ നിരവധി. ബാങ്ക് റോഡില്‍ മാത്രം ചെറുതും വലുതുമായ നൂറോളം കുഴികളുണ്ട്. കെ.പി.ആര്‍ റാവു റോഡ്, ഐ.സി.സി ഭണ്ഡാരി റോഡ്, നായക്സ് റോഡ് എന്നിവിടങ്ങളിലും കുഴികളും മാന്‍ഹോളുകളുമുണ്ട്. കഴിഞ്ഞ ദിവസം മല്ലികാര്‍ജുന ക്ഷേത്രത്തിന് മുന്‍വശത്തെ റോഡിലുള്ള കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. റോഡ് കിളച്ച് പൈപ്പുകളിട്ട ശേഷം മൂടാത്തതും അപകടത്തിന് കാരണമാകുകയാണ്. നഗരത്തില്‍ നിരവധി മാന്‍ഹാളുകളും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. റോഡിലെ കുഴികളും മാന്‍ഹോളുകളും നികത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ല. ദേശീയപാത […]

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ചതിക്കുഴികള്‍ നിരവധി. ബാങ്ക് റോഡില്‍ മാത്രം ചെറുതും വലുതുമായ നൂറോളം കുഴികളുണ്ട്. കെ.പി.ആര്‍ റാവു റോഡ്, ഐ.സി.സി ഭണ്ഡാരി റോഡ്, നായക്സ് റോഡ് എന്നിവിടങ്ങളിലും കുഴികളും മാന്‍ഹോളുകളുമുണ്ട്. കഴിഞ്ഞ ദിവസം മല്ലികാര്‍ജുന ക്ഷേത്രത്തിന് മുന്‍വശത്തെ റോഡിലുള്ള കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. റോഡ് കിളച്ച് പൈപ്പുകളിട്ട ശേഷം മൂടാത്തതും അപകടത്തിന് കാരണമാകുകയാണ്. നഗരത്തില്‍ നിരവധി മാന്‍ഹാളുകളും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. റോഡിലെ കുഴികളും മാന്‍ഹോളുകളും നികത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ല. ദേശീയപാത വികസനപ്രവൃത്തികളും അതിനോട് അനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികളും കാസര്‍കോട് നഗരത്തില്‍ നടന്നുവരികയാണ്. വീതി കുറഞ്ഞ സര്‍വീസ് റോഡിലൂടെയാണ് ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്.
ഇതുകാരണം ദിവസവും നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിന് പുറമെയാണ് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയായി കുഴികളും നിറഞ്ഞിരിക്കുന്നത്.

Related Articles
Next Story
Share it