ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഓട്ടോയിലും ഇടിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്; നിര്‍ത്താതെ പോയ ലോറി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

മംഗളൂരു: മംഗളൂരുവില്‍ ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചു. മൂന്നുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. നിര്‍ത്താതെ പോയ ലോറിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ബുധനാഴ്ച രാത്രിയാണ് സംഭവം. അപകടം സൃഷ്ടിച്ച ലോറി പൊതുജനങ്ങളുടെ സഹായത്തോടെ സൂറത്ത്കലിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവര്‍ കൈലാഷ് പാട്ടീലിനെ (42) അറസ്റ്റ് ചെയ്തു. ലോറി ക്ലീനര്‍ ഒളിവിലാണ്. കൈലാഷ് പാട്ടീല്‍ മദ്യലഹരിയില്‍ ഓടിച്ച ലോറി സൂറത്ത്കല്‍ ജംഗ്ഷനിലാണ് മറ്റ് വാഹനങ്ങളില്‍ ഇടിച്ചത്. ബൈക്കിലും […]

മംഗളൂരു: മംഗളൂരുവില്‍ ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചു. മൂന്നുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. നിര്‍ത്താതെ പോയ ലോറിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ബുധനാഴ്ച രാത്രിയാണ് സംഭവം. അപകടം സൃഷ്ടിച്ച ലോറി പൊതുജനങ്ങളുടെ സഹായത്തോടെ സൂറത്ത്കലിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവര്‍ കൈലാഷ് പാട്ടീലിനെ (42) അറസ്റ്റ് ചെയ്തു. ലോറി ക്ലീനര്‍ ഒളിവിലാണ്. കൈലാഷ് പാട്ടീല്‍ മദ്യലഹരിയില്‍ ഓടിച്ച ലോറി സൂറത്ത്കല്‍ ജംഗ്ഷനിലാണ് മറ്റ് വാഹനങ്ങളില്‍ ഇടിച്ചത്. ബൈക്കിലും കാറിലും ഇടിച്ച ശേഷം നിര്‍ത്താതെ പോയ ലോറി സൂറത്ത്കാല്‍ റെയില്‍വേ പാലത്തിന് സമീപം ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്.

Related Articles
Next Story
Share it