പൊതുഗതാഗതമേഖലയിലെ പ്രതിസന്ധിക്കിടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്ന് നിരവധി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പിന്‍വലിക്കുന്നു

കാസര്‍കോട്: പൊതുഗതാഗതമേഖല പൊതുവെ പ്രതിസന്ധിയില്‍ കഴിയുന്നതിനിടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്ന് നിരവധി കെ.എസ്.ആര്‍.ടി.സി ബസുകള്‍ പിന്‍വലിക്കുന്നു. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് 13 ബസുകളും കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് 42 ബസുകളും പിന്‍വലിക്കുമെന്നാണ് വിവരം. കോവിഡ് കാലത്ത് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് കുറഞ്ഞതും യാത്രക്കാരുടെ എണ്ണം പരിമിതപ്പെട്ടതും മൂലം അറ്റകുറ്റപ്പണിക്ക് അധികതുക ആവശ്യമായി വരുന്നുണ്ടെന്നതാണ് ബസുകള്‍ പിന്‍വലിക്കാന്‍ കാരണമെന്ന് പറയുന്നു. 15 വര്‍ഷമാണ് കെ.എസ്.ആര്‍.ടി.സി ബസുകളുടെ രജിസ്ട്രേഷന്‍ കാലാവധി. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് പിന്‍വലിക്കപ്പെടുന്ന ബസുകള്‍ 2009-2011 […]

കാസര്‍കോട്: പൊതുഗതാഗതമേഖല പൊതുവെ പ്രതിസന്ധിയില്‍ കഴിയുന്നതിനിടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്ന് നിരവധി കെ.എസ്.ആര്‍.ടി.സി ബസുകള്‍ പിന്‍വലിക്കുന്നു. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് 13 ബസുകളും കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് 42 ബസുകളും പിന്‍വലിക്കുമെന്നാണ് വിവരം. കോവിഡ് കാലത്ത് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് കുറഞ്ഞതും യാത്രക്കാരുടെ എണ്ണം പരിമിതപ്പെട്ടതും മൂലം അറ്റകുറ്റപ്പണിക്ക് അധികതുക ആവശ്യമായി വരുന്നുണ്ടെന്നതാണ് ബസുകള്‍ പിന്‍വലിക്കാന്‍ കാരണമെന്ന് പറയുന്നു. 15 വര്‍ഷമാണ് കെ.എസ്.ആര്‍.ടി.സി ബസുകളുടെ രജിസ്ട്രേഷന്‍ കാലാവധി. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് പിന്‍വലിക്കപ്പെടുന്ന ബസുകള്‍ 2009-2011 കാലത്താണ് രജിസ്റ്റര്‍ ചെയ്തത്. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് ഇനിയും കാലാവധി ബാക്കിയുള്ള ബസുകളുടെ സര്‍വീസുകള്‍ പൊടുന്നനെ അവസാനിപ്പിക്കുന്നത്. കാഞ്ഞങ്ങാട് ഡിപ്പോയിലാകട്ടെ പിന്‍വലിക്കുന്ന ബസുകളില്‍ കുറച്ചുകൂടി പഴകിയവയുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് 2491 ബസുകളാണ് പിന്‍വലിക്കുന്നത്. ഈ പട്ടികയിലാണ് കാസര്‍കോട് ജില്ലയിലെ 55 ബസുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജില്ലയില്‍ ആകെ 170 കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. കണ്ണൂരില്‍ നിന്നും കാസര്‍കോട്ടുനിന്നും നിരവധി ബസുകള്‍ വെട്ടിച്ചുരുക്കിയാല്‍ പൊതുവെ സ്വകാര്യബസ് സര്‍വീസ് കുറവുള്ള ദേശീയപാതയിലെ യാത്ര കടുത്ത പ്രതിസന്ധിയിലാകും.
കാസര്‍കോട് ഡിപ്പോയില്‍ നിന്ന് മംഗളൂരു റൂട്ടിലേക്കും ചന്ദ്രഗിരി റൂട്ടിലേക്കുമുള്ള ബസുകളുടെ എണ്ണത്തിലും വലിയ കുറവ് വരും. ഇവിടങ്ങളില്‍ പകരം സംവിധാനമില്ലെന്നത് യാത്രക്കാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. സുള്ള്യ റൂട്ടിലും മലയോരമേഖലകളിലും യാത്രാപ്രശ്‌നങ്ങളുണ്ടാകും. കെ.എസ്.ആര്‍.ടി.സിയുടെ മെക്കാനിക്കല്‍ വിഭാഗം പരിശോധന നടത്തിയ ശേഷമായിരിക്കും ബസുകള്‍ പിന്‍വലിക്കുക.

Related Articles
Next Story
Share it