പന്ന്യനും കെഇ ഇസ്മായിലും അടക്കം നിരവധി കേരള നേതാക്കള്‍ സി.പി.ഐ ദേശീയകൗണ്‍സിലില്‍ നിന്ന് പുറത്ത്
ഹൈദരാബാദ്: ദേശീയ-സംസ്ഥാന ഭാരവാഹികള്‍ക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചതോടെ കേരളത്തില്‍ നിന്നുള്ള കെഇ ഇസ്മായില്‍ അടക്കമുള്ള നേതാക്കള്‍ പുതിയ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവായി. പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, സി എന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവരും ഒഴിവായി. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനവും പന്ന്യന്‍ രവീന്ദ്രന്‍ ഒഴിഞ്ഞു. കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലുള്ളവരുടെ അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു.ദേശീയ […]

ഹൈദരാബാദ്: ദേശീയ-സംസ്ഥാന ഭാരവാഹികള്‍ക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചതോടെ കേരളത്തില്‍ നിന്നുള്ള കെഇ ഇസ്മായില്‍ അടക്കമുള്ള നേതാക്കള്‍ പുതിയ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവായി. പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, സി എന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവരും ഒഴിവായി. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനവും പന്ന്യന്‍ രവീന്ദ്രന്‍ ഒഴിഞ്ഞു. കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലുള്ളവരുടെ അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു.
ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് 7 പുതുമുഖങ്ങള്‍ എത്തി. ഇതില്‍ 4 മന്ത്രിമാരും ഉള്‍പ്പെടുന്നു. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചു റാണി എന്നിവരാണ് ദേശീയ കൗണ്‍സിലേക്ക് എത്തിയത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും പി പി സുനീറും ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി.