മംഗളൂരു തൊക്കോട്ട് അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാസര്‍കോട് സ്വദേശി അടക്കം നിരവധി പേര്‍ക്ക് പരിക്ക്
മംഗളൂരു: മംഗളൂരുവിനടുത്ത് തൊക്കോട്ട് അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരനായ കാസര്‍കോട് സ്വദേശി തരുണ്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. തൊക്കോട്ട് കല്ലാപ്പില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തൊക്കോട്ടു നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ചതാണ് കൂട്ട വാഹനാപകടത്തിന് ഇടവരുത്തിയത്. ആ സമയം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന ഹ്യുന്‍ഡായ് കാര്‍, ഇന്നോവയുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. ഇതിനിടയില്‍ കാര്‍ […]

![മംഗളൂരു തൊക്കോട്ട് അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാസര്‍കോട് സ്വദേശി അടക്കം നിരവധി പേര്‍ക്ക് പരിക്ക് മംഗളൂരു തൊക്കോട്ട് അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാസര്‍കോട് സ്വദേശി അടക്കം നിരവധി പേര്‍ക്ക് പരിക്ക്](https://utharadesam.com/wp-content/uploads/2022/09/accident.jpg)
മംഗളൂരു: മംഗളൂരുവിനടുത്ത് തൊക്കോട്ട് അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരനായ കാസര്‍കോട് സ്വദേശി തരുണ്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. തൊക്കോട്ട് കല്ലാപ്പില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തൊക്കോട്ടു നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ചതാണ് കൂട്ട വാഹനാപകടത്തിന് ഇടവരുത്തിയത്. ആ സമയം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന ഹ്യുന്‍ഡായ് കാര്‍, ഇന്നോവയുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. ഇതിനിടയില്‍ കാര്‍ സ്‌കൂട്ടറിലും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിലും ഇടിക്കുകയാണുണ്ടായത്. മൂന്ന് വാഹനങ്ങളില്‍ ഇടിച്ച ഹ്യുന്‍ഡായ് കാര്‍ ഓടിച്ചിരുന്ന സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥി അമൃതിനും കാറിലുണ്ടായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. അപകടത്തിന് ഇടയാക്കിയ ഇന്നോവ കാര്‍ സംഭവസ്ഥലത്ത് നിന്ന് വേഗത്തില്‍ ഓടിച്ചുപോയി.