കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; ബസ് ഡ്രൈവര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഡ്രൈവര്‍ അബോധാവസ്ഥയിലാണ്. ഇന്നലെ മാവുങ്കാലിലാണ് അപകടം. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പി. പ്രവീണ്‍ (48) ആണ് അബോധാവസ്ഥയിലുള്ളത്.ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പ്രവീണിന് ബോധം തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് 108 ആംബുലന്‍സില്‍ കണ്ണൂര്‍ മിംസിലേക്ക് കൊണ്ടു പോയി. കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ഡിപ്പോയില്‍ ജോലിക്കെത്തിയത്. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുടുങ്ങിയ ഡ്രൈവറെ മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. […]

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഡ്രൈവര്‍ അബോധാവസ്ഥയിലാണ്. ഇന്നലെ മാവുങ്കാലിലാണ് അപകടം. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പി. പ്രവീണ്‍ (48) ആണ് അബോധാവസ്ഥയിലുള്ളത്.
ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പ്രവീണിന് ബോധം തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് 108 ആംബുലന്‍സില്‍ കണ്ണൂര്‍ മിംസിലേക്ക് കൊണ്ടു പോയി. കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ഡിപ്പോയില്‍ ജോലിക്കെത്തിയത്. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുടുങ്ങിയ ഡ്രൈവറെ മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാര്‍ ഡ്രൈവര്‍ വെള്ളിക്കോത്ത് സ്വദേശി ബിജി (30), മോനാച്ചയിലെ രതി (46), അമ്പലത്തറയിലെ കാര്‍ത്യായനി (65) എന്നിവരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അപകടം. മാവുങ്കാല്‍ ടൗണിന് സമീപം കാട്ടുകുളങ്ങര ഭാഗത്തേക്ക് പോകുന്ന ദേശീയപാതയിലാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. കാര്‍ എതിര്‍ഭാഗത്തു നിന്നും വരികയായിരുന്നു.

Related Articles
Next Story
Share it