മലയോരത്ത് വീടുകയറിയുള്ള അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; വാഹനങ്ങള്‍ തകര്‍ത്തു

വെള്ളരിക്കുണ്ട്: മലയോരത്ത് വീടുകയറിയുള്ള അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുങ്ങംചാലിലെ എ.കെ.ജി കോളനിയിലാണ് ബുധനാഴ്ച രാത്രി അക്രമം നടന്നത്. കലക്കാരന്‍ കൈക്കളന്‍(70), ഭാര്യ തമ്പായി(65), മകള്‍ അംബിക(13) എന്നിവരെ പരിക്കുകളോടെ പൂടങ്കല്ല് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടക്കല്ലിലെ സി.പി.എം ഓഫീസിന് നേരെയും വിജയിച്ച സ്ഥാനാര്‍ഥി തങ്കച്ചന്റെ സഹോദരന്റെ വിധവയായ ഭാര്യ ലതയുടെ വീടിന് നേരെയും പടക്കമെറിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കുന്നുംകൈ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിയുയര്‍ന്നു. […]

വെള്ളരിക്കുണ്ട്: മലയോരത്ത് വീടുകയറിയുള്ള അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുങ്ങംചാലിലെ എ.കെ.ജി കോളനിയിലാണ് ബുധനാഴ്ച രാത്രി അക്രമം നടന്നത്. കലക്കാരന്‍ കൈക്കളന്‍(70), ഭാര്യ തമ്പായി(65), മകള്‍ അംബിക(13) എന്നിവരെ പരിക്കുകളോടെ പൂടങ്കല്ല് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടക്കല്ലിലെ സി.പി.എം ഓഫീസിന് നേരെയും വിജയിച്ച സ്ഥാനാര്‍ഥി തങ്കച്ചന്റെ സഹോദരന്റെ വിധവയായ ഭാര്യ ലതയുടെ വീടിന് നേരെയും പടക്കമെറിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കുന്നുംകൈ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിയുയര്‍ന്നു. ലീഗ് പ്രവര്‍ത്തകരുടെ രണ്ട് വാഹനങ്ങള്‍ തകര്‍ത്തു. വിജയിച്ച സ്ഥാനാര്‍ഥികളുമായി വന്ന വാഹനത്തിന് നേരെ കല്ലേറ് നടന്നു. കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പരപ്പക്കടുത്ത കമ്മാടത്തും എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

Related Articles
Next Story
Share it