പണമിടപാട് പ്രശ്‌നത്തിന്റെ പേരില്‍ എഴുപതുകാരനെ ക്വട്ടേഷന്‍സംഘത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി; മുഖ്യപ്രതിയടക്കം നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: പണമിടപാട് പ്രശ്‌നത്തിന്റെ പേരില്‍ എഴുപതുകാരനെ ക്വട്ടേഷന്‍സംഘത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി. മംഗളൂരുവിനടുത്ത കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊണാജെ പാവൂര്‍ അക്ഷയനഗറിലെ പല്ല്യക്ക എന്ന പല്ല്യബ്ബ(70) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയനഗറിലെ ഹംസ(44), ബണ്ട്വാളിലെ അസീര്‍(25), മഞ്ചിനടുക്കപദവിലെ അര്‍ഫാസ്(22), പാവൂര്‍ മലാറിലെ മുഹമ്മദ് അസ്‌റുദ്ദീന്‍(27)എന്നിവരെയാണ് കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒരു പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പല്യക്കയും […]

മംഗളൂരു: പണമിടപാട് പ്രശ്‌നത്തിന്റെ പേരില്‍ എഴുപതുകാരനെ ക്വട്ടേഷന്‍സംഘത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി. മംഗളൂരുവിനടുത്ത കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊണാജെ പാവൂര്‍ അക്ഷയനഗറിലെ പല്ല്യക്ക എന്ന പല്ല്യബ്ബ(70) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയനഗറിലെ ഹംസ(44), ബണ്ട്വാളിലെ അസീര്‍(25), മഞ്ചിനടുക്കപദവിലെ അര്‍ഫാസ്(22), പാവൂര്‍ മലാറിലെ മുഹമ്മദ് അസ്‌റുദ്ദീന്‍(27)എന്നിവരെയാണ് കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒരു പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പല്യക്കയും മുഖ്യപ്രതി ഹംസയും തമ്മില്‍ പണമിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നരുന്നു. ഇതിലെ വൈരാഗ്യം കാരണം ഹംസയും അയല്‍വാസിയും ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ പല്ല്യക്കയെ കൊലപ്പെടുത്തുകയും മുളൂര്‍ ഡബിള്‍ റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയും ചെയ്തുവെന്നാണ് കേസ്.

Related Articles
Next Story
Share it