പതിനേഴുകാരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
ബദിയടുക്ക: പതിനേഴുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഡാജെ മാര്‍പ്പിനടുക്ക പത്മാറിലെ ജനാര്‍ദ്ദനയുടെയും പ്രസന്നയുടെയും മകന്‍ നിധിന്‍(17) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 മണിയോടെയാണ് നിതിനെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പിതാവ് ജനാര്‍ദ്ദനന്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രി കാന്റീനില്‍ ജോലിക്കാരനാണ്. ആഴ്ചയിലൊരു ദിവസം മാത്രമേ വീട്ടിലേക്ക് വരാറുള്ളു. മാതാവ് പ്രസന്നക്കൊപ്പമാണ് നിധിന്‍ താമസിക്കുന്നത്. ഇന്നലെ വൈകിട്ട് പ്രസന്ന വീടിന് സമീപത്തെ ക്ഷേത്രത്തിലേക്ക് നവരാത്രി ഉത്സവമായതിനാല്‍ പോയിരുന്നു. രാത്രി തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ അടച്ചിട്ട […]

ബദിയടുക്ക: പതിനേഴുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഡാജെ മാര്‍പ്പിനടുക്ക പത്മാറിലെ ജനാര്‍ദ്ദനയുടെയും പ്രസന്നയുടെയും മകന്‍ നിധിന്‍(17) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 മണിയോടെയാണ് നിതിനെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പിതാവ് ജനാര്‍ദ്ദനന്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രി കാന്റീനില്‍ ജോലിക്കാരനാണ്. ആഴ്ചയിലൊരു ദിവസം മാത്രമേ വീട്ടിലേക്ക് വരാറുള്ളു. മാതാവ് പ്രസന്നക്കൊപ്പമാണ് നിധിന്‍ താമസിക്കുന്നത്. ഇന്നലെ വൈകിട്ട് പ്രസന്ന വീടിന് സമീപത്തെ ക്ഷേത്രത്തിലേക്ക് നവരാത്രി ഉത്സവമായതിനാല്‍ പോയിരുന്നു. രാത്രി തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ അടച്ചിട്ട നിലയില്‍ കണ്ടു. വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. അകത്തുനിന്നും പൂട്ടിയതാണെന്ന് വ്യക്തമായതോടെ പ്രസന്ന അയല്‍വാസികളെ വിവരമറിയിച്ചു. അയല്‍വാസികളെത്തി വാതില്‍ ചവിട്ടി പൊളിച്ച് അകത്തുകടന്നപ്പോഴാണ് നിധിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. മംഗളൂരുവില്‍ വിദ്യാര്‍ഥിയായ ജിതിന്‍ ഏകസഹോദരനാണ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.