സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 5ന് കാഞ്ഞങ്ങാട്ട്
കാസര്‍കോട്: കേരളത്തിലെ അഖിലേന്ത്യാ ഫ്‌ളഡ്‌ലിറ്റ് ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷനില്‍ അഫിലേയ്റ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ടൂര്‍ണ്ണമെന്റ് സംഘാടകര്‍, ടീം ഉടമകള്‍, റഫറി മാര്‍ എന്നിവരുടെ സംയുക്ത സംഘടനയായ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ 24-ാമത് സംസ്ഥാന സമ്മേളനം 5ന് ഞായറാഴ്ച രാവിലെ 10ന് അബ്ദുല്‍ റഹ്‌മാന്‍ നഗറില്‍ (ഹോട്ടല്‍ എമിറേറ്റ്‌സ് കാഞ്ഞങ്ങാട്) കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ടും ഇന്റര്‍നാഷണല്‍ ഫുട്‌ബോളറുമായ യു. ഷറഫിലി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ […]
കാസര്‍കോട്: കേരളത്തിലെ അഖിലേന്ത്യാ ഫ്‌ളഡ്‌ലിറ്റ് ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷനില്‍ അഫിലേയ്റ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ടൂര്‍ണ്ണമെന്റ് സംഘാടകര്‍, ടീം ഉടമകള്‍, റഫറി മാര്‍ എന്നിവരുടെ സംയുക്ത സംഘടനയായ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ 24-ാമത് സംസ്ഥാന സമ്മേളനം 5ന് ഞായറാഴ്ച രാവിലെ 10ന് അബ്ദുല്‍ റഹ്‌മാന്‍ നഗറില്‍ (ഹോട്ടല്‍ എമിറേറ്റ്‌സ് കാഞ്ഞങ്ങാട്) കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ടും ഇന്റര്‍നാഷണല്‍ ഫുട്‌ബോളറുമായ യു. ഷറഫിലി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ […]
കാസര്‍കോട്: കേരളത്തിലെ അഖിലേന്ത്യാ ഫ്‌ളഡ്‌ലിറ്റ് ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷനില്‍ അഫിലേയ്റ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ടൂര്‍ണ്ണമെന്റ് സംഘാടകര്‍, ടീം ഉടമകള്‍, റഫറി മാര്‍ എന്നിവരുടെ സംയുക്ത സംഘടനയായ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ 24-ാമത് സംസ്ഥാന സമ്മേളനം 5ന് ഞായറാഴ്ച രാവിലെ 10ന് അബ്ദുല്‍ റഹ്‌മാന്‍ നഗറില്‍ (ഹോട്ടല്‍ എമിറേറ്റ്‌സ് കാഞ്ഞങ്ങാട്) കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ടും ഇന്റര്‍നാഷണല്‍ ഫുട്‌ബോളറുമായ യു. ഷറഫിലി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കേരളത്തിലെ 2022-2023 സെവന്‍സ്ഫുട്‌ബോള്‍ സീസണിലെ മികച്ച സംഘാടകര്‍ക്കുള്ള അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും. കാഞ്ഞങ്ങാട് എം.എല്‍.എ ചന്ദ്രശേഖരന്‍ കേരളത്തിലെ 2022-2023 ഫുട്‌ബോള്‍ സീസണിലെ മികച്ച ഫുട്‌ബോള്‍ ടീമിനുള്ള പുരസ്‌ക്കാരം വിതരണം ചെയ്യും. കേരളത്തിലെ സെവന്‍സ് ഫുട്‌ബോള്‍ ലോകകപ്പ് എന്ന വിശേഷണവുമായി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 38 വര്‍ഷമായി സംഘടിപ്പിക്കുന്ന കൊയപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘാടകര്‍ക്കുള്ള പ്രത്യേക പുരസ്‌ക്കാരം വിതരണം തൃക്കരിപ്പൂര്‍ എം.എല്‍.എ. രാജഗോപാല്‍ നിര്‍വ്വഹിക്കും. മികച്ച പ്രകടനം, കേരളത്തിലെ സെവന്‍സ് ഫുട്‌ബോളിന് നല്‍കിയ മുന്‍കാല കളിക്കാരെ ആദരിക്കല്‍ ചടങ്ങ് കാസര്‍കോട് എം.എല്‍.എ എന്‍എ നെല്ലിക്കുന്ന് നിര്‍വ്വഹിക്കും. കാസര്‍കോട് ജില്ലയിലെ മികച്ച ടീമിനുള്ള പ്രത്യേക പുരസ്‌ക്കാരത്തിന് അര്‍ഹനായ പടന്ന യൂറോ സ്‌പോര്‍ട്‌സ് ക്ലബ്ബിനുള്ള പുരസ്‌ക്കാരം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍ നല്‍കും. കേരളത്തിലെ 2022-2023 ഫുട്‌ബോള്‍ സീസണില്‍ മൈതാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബെസ്റ്റ് ഗോള്‍ കീപ്പര്‍, മികച്ച പ്രതിരോധ നിരയിലെ ഫുട്‌ബോള്‍ താരം, മികച്ച മുന്നേറ്റനിരയിലെ താരം, മികച്ച വിദേശ താരം, മികച്ച പ്രോമിസിങ്ങ് പ്ലെയര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിന്‍ തൃശൂര്‍ അധ്യക്ഷത വഹിക്കും. എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷ്‌റഫ് ബാവ ചടങ്ങില്‍ സംസ്ഥാന സംഘടന റിപ്പോര്‍ട്ട് അവതരണം നടത്തും. കേരളത്തിലെ 2023-2024 ഫുട്‌ബോള്‍ സീസണിലെ കരട് നിയമാവലി അവതരണം എസ്.എഫ്.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എളയടത്ത് അഷ്‌റഫ് അവതരിപ്പിക്കും. 2022-2023 സീസണിലെ വരവ് ചിലവ് കണക്ക് എസ്.എഫ് സംസ്ഥാന ട്രഷറര്‍ കെ.ടി.ഹംസ്സ സമ്മേളനത്തില്‍ അവതരിപ്പിക്കും. എസ്.എഫ്.എ സീനിയര്‍ വൈസ് പ്രസിഡണ്ട് ഹബീബ് മാസ്റ്റര്‍ സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും. എസ്.എഫ്.എ സംസ്ഥാന വൈസ് പ്രസിഡണ്ട് റോയല്‍ മുസ്തഫ അബ്ദുള്‍ റഹ്‌മാന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എസ്.എഫ്. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ഭാരവാഹിയും ആയ എം. സെയ്ദ് അനുശോചന പ്രമേയം അവതരണം നടത്തും. എസ്.എഫ്.എ സംഘടന റജിസ്‌ട്രേഷന്‍ നിയമ ഭേദഗതി അവതരണം എസ്.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി സലാവുദ്ദിന്‍ മമ്പാട് നിര്‍വ്വഹിക്കും. സമ്മേളനത്തില്‍ കേരളത്തിലെ 70 ഓളം ടൂര്‍ണ്ണമെന്റ് സംഘാടകര്‍, എസ്.എഫ്.എയില്‍ റജിസ്റ്റര്‍ ചെയ്ത 31 അസോസിയേഷന്‍ ടീം മാനേജര്‍മാര്‍, അസി. മാനേജര്‍മാര്‍, എസ്.എഫ്.എയില്‍ റജിസ്റ്റര്‍ ചെയ്ത റഫറിമാര്‍ ഉള്‍പ്പെടുന്ന 300 പ്രതിനിധികള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ എസ്.എഫ്.എ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിന്‍ തൃശൂര്‍, എസ്.എഫ്.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എ. ലത്തീഫ്, സംസ്ഥാന കമ്മിറ്റി അംഗം എം.സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം എം.സെയ്ദ്, സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം തട്ടാഞ്ചേരി സംബന്ധിച്ചു.