മംഗളൂരുവില്‍ കവര്‍ച്ചാസംഘത്തില്‍പെട്ട ഏഴുപേര്‍ അറസ്റ്റില്‍; 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും എട്ട് ഇരുചക്രവാഹനങ്ങളും അടക്കമുള്ള മുതലുകള്‍ കണ്ടെടുത്തു

മംഗളൂരു: മംഗളൂരു പൊലീസ് കമ്മീഷണറേറ്റിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന കവര്‍ച്ചകളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാവൂര്‍ സ്വദേശി അബ്ദുല്‍ ഇഷാം (26), മുഹമ്മദ് തൗസിഫ് (30), പഞ്ഞിമൊഗരു സ്വദേശി സഫ്വാന്‍ (29), ശക്തിനഗര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ (30), മല്ലൂര്‍ സ്വദേശി മുഹമ്മദ് ഫസല്‍ (32), ചൊക്കബെട്ടു സ്വദേശി അര്‍ഷാദ് (42), കുന്താപുര സ്വദേശി മുഹമ്മദ് റഹ്‌മാന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 10 ലക്ഷം […]

മംഗളൂരു: മംഗളൂരു പൊലീസ് കമ്മീഷണറേറ്റിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന കവര്‍ച്ചകളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാവൂര്‍ സ്വദേശി അബ്ദുല്‍ ഇഷാം (26), മുഹമ്മദ് തൗസിഫ് (30), പഞ്ഞിമൊഗരു സ്വദേശി സഫ്വാന്‍ (29), ശക്തിനഗര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ (30), മല്ലൂര്‍ സ്വദേശി മുഹമ്മദ് ഫസല്‍ (32), ചൊക്കബെട്ടു സ്വദേശി അര്‍ഷാദ് (42), കുന്താപുര സ്വദേശി മുഹമ്മദ് റഹ്‌മാന്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 210 ഗ്രാം സ്വര്‍ണം, മംഗല്യസൂത്രം, അഞ്ച് ലക്ഷം രൂപ വിലവരുന്ന 3 ഇരുചക്ര വാഹനങ്ങള്‍, ആഭരണങ്ങള്‍, മോഷ്ടിച്ച 5 മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ പിടിച്ചെടുത്തു. ബജ്‌പെ, മംഗളൂരു നോര്‍ത്ത്, ബാര്‍കെ, കാവൂര്‍, ഉര്‍വ, മംഗളൂരു ഈസ്റ്റ്, മംഗളൂരു ടൗണ്‍, ഉള്ളാള്‍ തുടങ്ങി വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പിടിച്ചുപറി, ബൈക്ക് മോഷണം, കവര്‍ച്ച, അക്രമം തുടങ്ങി 24 കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു. അബ്ദുല്‍ ഇഷാമിനെതിരെ 9 കേസുകളും അബ്ദുല്‍ ഖാദറിനെതിരെ രണ്ട് കേസുകളും മുഹമ്മദ് തൗസിഫിനെതിരെ ഒരു കേസും മുഹമ്മദ് ഫസലിനെതിരെ 3 കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it