ഹാസനില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്താനായി ഗോമാംസം സൂക്ഷിച്ച ഏഴ് വാഹനങ്ങള്‍ പൊലീസ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: ഹാസനില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്താനായി ഗോമാംസം സൂക്ഷിച്ച ഏഴ് വാഹനങ്ങള്‍ പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നാല് ടണ്‍ ഗോമാംസം പായ്ക്ക് ചെയ്തതായി കണ്ടെത്തി. ആലൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാര്‍ പട്രോളിംഗ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആലൂരിലെ ഒരു ഷെഡിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. പൊലീസുകാരെ കണ്ടപ്പോള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന മുന്ന എന്നയാളാണ് ആദ്യം […]

മംഗളൂരു: ഹാസനില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്താനായി ഗോമാംസം സൂക്ഷിച്ച ഏഴ് വാഹനങ്ങള്‍ പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നാല് ടണ്‍ ഗോമാംസം പായ്ക്ക് ചെയ്തതായി കണ്ടെത്തി. ആലൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാര്‍ പട്രോളിംഗ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആലൂരിലെ ഒരു ഷെഡിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. പൊലീസുകാരെ കണ്ടപ്പോള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന മുന്ന എന്നയാളാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ അനധികൃതമായി ഗോമാംസം കടത്താന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തുകയായിരുന്നു.

Related Articles
Next Story
Share it