മംഗളൂരുവിലെ രണ്ട് കോളേജുകളില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട കേസുകളില്‍ ഏഴുവിദ്യാര്‍ഥികള്‍ അറസ്റ്റില്‍; പിടിയിലായവരില്‍ കണ്ണൂര്‍-കോഴിക്കോട് സ്വദേശികളും

മംഗളൂരു: മംഗളൂരുവിലെ രണ്ട് കോളേജുകളില്‍ നടന്ന റാഗിംഗ് കേസുകളുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് വിവരം പ്രഖ്യാപിച്ചത്. മംഗളൂരു മുക്കയിലെ സ്വകാര്യ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്ത കേസില്‍ പ്രതികളായ മുക്കയിലെ കെ.യു ഷമീല്‍ (22), ബൈകാംപാഡിയിലെ മുഹമ്മദ് ബാസില്‍ (22), മള്‍ക്കിയിലെ സാംബ്രം അല്‍വ (20), കല്‍പാനെയിലെ അശ്വിത്ത് എന്‍. ജോണ്‍സണ്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. ഫെബ്രുവരി […]

മംഗളൂരു: മംഗളൂരുവിലെ രണ്ട് കോളേജുകളില്‍ നടന്ന റാഗിംഗ് കേസുകളുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് വിവരം പ്രഖ്യാപിച്ചത്. മംഗളൂരു മുക്കയിലെ സ്വകാര്യ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്ത കേസില്‍ പ്രതികളായ മുക്കയിലെ കെ.യു ഷമീല്‍ (22), ബൈകാംപാഡിയിലെ മുഹമ്മദ് ബാസില്‍ (22), മള്‍ക്കിയിലെ സാംബ്രം അല്‍വ (20), കല്‍പാനെയിലെ അശ്വിത്ത് എന്‍. ജോണ്‍സണ്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. ഫെബ്രുവരി 26ന് കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യുകയും സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംഗിന് നേതൃത്വം നല്‍കിയെന്ന് വ്യക്തമാകുകയും ചെയ്തു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കോളേജിലെ ഒരു അധ്യാപകനെ ഷമീലിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്ത നാല് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാര്‍ച്ച് മൂന്നിന് കോളേജ് ഡീന്‍ പൊലീസില്‍ പരാതി നല്‍കി.

കങ്കനാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോളേജില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് ആദില്‍ (20), മുഹമ്മദ് നിസാമുദ്ദീന്‍ (20), കോഴിക്കോട് സ്വദേശി മുഹമ്മദ് റിയാസ് (20) എന്നിവരാണ് അറസ്റ്റിലായത്.പമ്പ്വെല്ലിലെ വാടക മുറിയില്‍ താമസിച്ചിരുന്ന ഒമ്പത് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മൂന്ന് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ റാഗുചെയ്തെന്നാണ് പരാതി. ഹോസ്റ്റലില്‍ താമസിച്ചിരുന്ന മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ വാടക മുറി സന്ദര്‍ശിക്കുകയും റാഗിംഗിന് വിധേയരാക്കിയ ശേഷം തല മൊട്ടയടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. റാഗിംഗിനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസ് കമ്മീഷണര്‍ ശശികുമാര്‍ വിദ്യാഭ്യാസ സ്ഥാപന അധികൃതരോട് ആവശ്യപ്പെട്ടു.

Related Articles
Next Story
Share it