കരാറുകാരന്റെ വീട് കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു
ആദൂര്‍: കരാറുകാരന്റെ വീട് കുത്തിതുറന്ന് ഏഴ് പവന്‍ സ്വര്‍ണവും 5000 രൂപയും കവര്‍ച്ച ചെയ്തു. ആദൂര്‍ കെട്ടുങ്കല്ലിലെ അബ്ദുല്‍നാസറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍നാസര്‍ ബംഗളൂരുവില്‍ കരാര്‍ ജോലികള്‍ ചെയ്തുവരികയാണ്. ഒരുമാസം മുമ്പ് അബ്ദുല്‍നാസര്‍ കെട്ടുങ്കല്ലിലെ വീട് പൂട്ടി കുടുംബസമേതം ബംഗളൂരുവിലേക്ക് പോയിരുന്നു. പോകുന്നതിന് മുമ്പ് വീടും പരിസരവും ശ്രദ്ധിക്കാന്‍ അയല്‍വാസിയെ ചുമതലപ്പെടുത്തി. ജനുവരി 30ന് വൈകിട്ട് അയല്‍വാസി വന്ന് നോക്കുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് അബ്ദുല്‍നാസര്‍ ബംഗളൂരുവില്‍ […]

ആദൂര്‍: കരാറുകാരന്റെ വീട് കുത്തിതുറന്ന് ഏഴ് പവന്‍ സ്വര്‍ണവും 5000 രൂപയും കവര്‍ച്ച ചെയ്തു. ആദൂര്‍ കെട്ടുങ്കല്ലിലെ അബ്ദുല്‍നാസറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍നാസര്‍ ബംഗളൂരുവില്‍ കരാര്‍ ജോലികള്‍ ചെയ്തുവരികയാണ്. ഒരുമാസം മുമ്പ് അബ്ദുല്‍നാസര്‍ കെട്ടുങ്കല്ലിലെ വീട് പൂട്ടി കുടുംബസമേതം ബംഗളൂരുവിലേക്ക് പോയിരുന്നു. പോകുന്നതിന് മുമ്പ് വീടും പരിസരവും ശ്രദ്ധിക്കാന്‍ അയല്‍വാസിയെ ചുമതലപ്പെടുത്തി.
ജനുവരി 30ന് വൈകിട്ട് അയല്‍വാസി വന്ന് നോക്കുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി.
അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് അബ്ദുല്‍നാസര്‍ ബംഗളൂരുവില്‍ നിന്നുമെത്തി വീട്ടിനകത്ത് പരിശോധന നടത്തിയപ്പോള്‍ അലമാരയില്‍ സൂക്ഷിച്ച മാതാവിന്റെ ഏഴുപവന്‍ സ്വര്‍ണാഭരണങ്ങളും 5000 രൂപയും കാണാനില്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും കവര്‍ച്ച നടന്ന വീട്ടില്‍ പരിശോധനക്കെത്തും.