അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ മലയോര ഹൈവേയില്‍ കാറ്റാം കവല ഇറക്കത്തിലാണ് അപകടം. കര്‍ണാടക ശിവമോഗയില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. 22 പേര്‍ ബസിലുണ്ടായിരുന്നു. നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് പരിക്കേറ്റവരെ ചെറുപുഴ ആസ്പത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് ചിറ്റാരിക്കല്‍ പൊലീസും സ്ഥലത്തെത്തി.

Related Articles
Next Story
Share it