തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നുകോടിയുടെ ഹൈഡ്രോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളടക്കം ഏഴുപേര്‍ അറസ്റ്റില്‍

മടിക്കേരി: തായ്ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നുകോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.കാസര്‍കോട് സ്വദേശികളായ മെഹറൂഫ് (37), റൗഫ് (28), കണ്ണൂരിലെ റിയാസ് (44), കോഴിക്കോട് എടപ്പാളിലെ സി.എച്ച് യഹ്യ (28), കുടകിലെ എം.യു. നസറുദ്ദീന്‍ (26), കുഞ്ചില അഹ്‌നാസ് (26), ബെട്ടോളി വാജിദ് (26) എന്നിവരെയാണ് കുടക് എസ്.പി രാമരാജയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോണിക്കുപ്പയിലെ ഒരു കെട്ടിടത്തില്‍ നടത്തിയ […]

മടിക്കേരി: തായ്ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നുകോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാസര്‍കോട് സ്വദേശികളായ മെഹറൂഫ് (37), റൗഫ് (28), കണ്ണൂരിലെ റിയാസ് (44), കോഴിക്കോട് എടപ്പാളിലെ സി.എച്ച് യഹ്യ (28), കുടകിലെ എം.യു. നസറുദ്ദീന്‍ (26), കുഞ്ചില അഹ്‌നാസ് (26), ബെട്ടോളി വാജിദ് (26) എന്നിവരെയാണ് കുടക് എസ്.പി രാമരാജയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോണിക്കുപ്പയിലെ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുകോടി രൂപ വിലമതിക്കുന്ന 3.31 കിലോ കഞ്ചാവ് കണ്ടെടുത്തത്. തായ്ലന്റിലെ ബാങ്കോക്കില്‍ നിന്ന് വിമാനമാര്‍ഗമാണ് ഹൈഡ്രോ കഞ്ചാവ് ബംഗളൂരുവിലെത്തിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ബംഗളൂരുവില്‍ നിന്ന് കാറിലാണ് കഞ്ചാവ് ഗോണിക്കുപ്പയിലേക്ക് കടത്തിക്കൊണ്ടുവന്നത്. തുടര്‍ന്ന് കഞ്ചാവ് കെട്ടിടത്തിനകത്ത് സൂക്ഷിക്കുകയായിരുന്നു. മംഗളൂരു, കാസര്‍കോട് തുടങ്ങി കര്‍ണ്ണാടകയിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനക്ക് കൊണ്ടുപോകാനാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. അന്താരാഷ്ട്ര ലഹരിമാഫിയയിലെ കണ്ണികളാണ് പ്രതികളെന്നും ഇവരുമായി ബന്ധമുള്ളവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Related Articles
Next Story
Share it