ട്രെയിനില്‍ നിന്നിറങ്ങി ട്രാക്കില്‍ നിന്ന ഏഴുപേര്‍ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

അമരാവതി: ബോഗിയില്‍ പുക ഉയരുന്നത് കണ്ട് അപായ ചങ്ങലവലിച്ച് തീവണ്ടിയില്‍ നിന്നിറങ്ങി ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ഏഴുപേര്‍ക്ക് മറ്റൊരു ട്രെയിനിടിച്ച് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബട്ടുവയില്‍ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരായിരുന്നു മരിച്ച ഏഴുപേര്‍. ട്രെയിനിലെ ബോഗിയില്‍ പുക ഉയരുന്നത് കണ്ട് പരിഭ്രാന്തരായി അപായ ചങ്ങലവലിച്ച ശേഷം ട്രെയിന്‍ നിന്നപ്പോള്‍ പുറത്തിറങ്ങി ട്രാക്കില്‍ നില്‍ക്കുകയായിരുന്നു ഇവര്‍. എതിര്‍ ദിശയില്‍ നിന്ന് കൊണാര്‍ക്ക് എക്‌സ്പ്രസ് പാഞ്ഞുവന്നത് ഇവരറിഞ്ഞില്ല. അപകടത്തില്‍ […]

അമരാവതി: ബോഗിയില്‍ പുക ഉയരുന്നത് കണ്ട് അപായ ചങ്ങലവലിച്ച് തീവണ്ടിയില്‍ നിന്നിറങ്ങി ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ഏഴുപേര്‍ക്ക് മറ്റൊരു ട്രെയിനിടിച്ച് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബട്ടുവയില്‍ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരായിരുന്നു മരിച്ച ഏഴുപേര്‍.
ട്രെയിനിലെ ബോഗിയില്‍ പുക ഉയരുന്നത് കണ്ട് പരിഭ്രാന്തരായി അപായ ചങ്ങലവലിച്ച ശേഷം ട്രെയിന്‍ നിന്നപ്പോള്‍ പുറത്തിറങ്ങി ട്രാക്കില്‍ നില്‍ക്കുകയായിരുന്നു ഇവര്‍. എതിര്‍ ദിശയില്‍ നിന്ന് കൊണാര്‍ക്ക് എക്‌സ്പ്രസ് പാഞ്ഞുവന്നത് ഇവരറിഞ്ഞില്ല. അപകടത്തില്‍ ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആന്ധ്രാമുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നടുക്കം രേഖപ്പെടുത്തി.

Related Articles
Next Story
Share it