കിണറുകളില്‍ മലിന ജലം കലര്‍ന്നതായുള്ള പരാതിക്കിടെ ഛര്‍ദ്ദിയും തൊണ്ടവേദനയും പിടിപെട്ട് ഏഴുപേര്‍ ആസ്പത്രിയില്‍
ബന്തിയോട്: കാര്‍ ഷോറൂമില്‍ നിന്നുള്ള എണ്ണകലര്‍ന്ന മലിനജലവും ഹോട്ടലില്‍ നിന്നുള്ള മലിന ജലവും കിണര്‍ വെള്ളത്തില്‍ കലര്‍ന്നതായുള്ള പ്രതിഷേധം ഉയര്‍ന്നതിനിടെ കിണര്‍ വെള്ളം ഉപോഗിച്ച ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞടക്കം ഏഴ് പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പത്തോളം പേര്‍ക്ക് പനിയും തൊണ്ട വേദനയും അനുഭപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേമുയര്‍ന്നിട്ടുണ്ട്. മള്ളങ്കൈയിലെ അബ്ദുല്ല (48), മക്കളും വിദ്യാര്‍ത്ഥികളുമായ സാഹിന്‍ മുഹമ്മദ് (16), ഹസന്‍ സെയ്ദാദ് (13), അബ്ദുല്ലയുടെസഹോദരന്‍ മുഹമ്മദ് അഷറഫ് (46), മക്കളായ ഫാത്തിമ്മ (ഏഴ്), […]

ബന്തിയോട്: കാര്‍ ഷോറൂമില്‍ നിന്നുള്ള എണ്ണകലര്‍ന്ന മലിനജലവും ഹോട്ടലില്‍ നിന്നുള്ള മലിന ജലവും കിണര്‍ വെള്ളത്തില്‍ കലര്‍ന്നതായുള്ള പ്രതിഷേധം ഉയര്‍ന്നതിനിടെ കിണര്‍ വെള്ളം ഉപോഗിച്ച ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞടക്കം ഏഴ് പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പത്തോളം പേര്‍ക്ക് പനിയും തൊണ്ട വേദനയും അനുഭപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേമുയര്‍ന്നിട്ടുണ്ട്. മള്ളങ്കൈയിലെ അബ്ദുല്ല (48), മക്കളും വിദ്യാര്‍ത്ഥികളുമായ സാഹിന്‍ മുഹമ്മദ് (16), ഹസന്‍ സെയ്ദാദ് (13), അബ്ദുല്ലയുടെസഹോദരന്‍ മുഹമ്മദ് അഷറഫ് (46), മക്കളായ ഫാത്തിമ്മ (ഏഴ്), സല്‍വ്വ (അഞ്ച്), മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയാണ് വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചത്. ചര്‍ദ്ദി, അതിസാരം, പനി, ശ്വാസ തടസം, കഠിനമായ തൊണ്ട വേദന, ശരീര വേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവര്‍ ചികിത്സ തേടിയത്. മള്ളങ്കൈയിലെ കാര്‍ ഷോറൂമില്‍ നിന്നുള്ള എണ്ണകലര്‍ന്ന മലിന ജലവും സമീപത്തെ ഹോട്ടലില്‍ നിന്നുള്ള മലിന ജലവും ഓവുചാല്‍ വഴി ഒഴുക്കി വിടുന്നതിനെ തുടര്‍ന്ന് സമീപത്തെ മുപ്പതോളം കിണറുകളിലെ വെള്ളത്തില്‍ കലര്‍ന്നതായാണ് പറയുന്നത്. കഴിഞ്ഞ ദിവസം കുമ്പള പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.