ഫിസിയോ തെറാപ്പിയുടെ പേരില്‍ ലൈംഗീക പീഡനം; തമിഴ്‌നാട് കോച്ചിനെതിരെ കൂടുതല്‍ വനിതാ താരങ്ങള്‍ രംഗത്ത്

ചെന്നൈ: തമിഴ്‌നാട് സ്‌പോര്‍ട്‌സ് കോച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്ത്. തമിഴ്നാട് സ്പോര്‍ട്സ് കോച്ച് പി നാഗരാജനെതിരെയാണ് ഏഴ് അത്‌ലറ്റുകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഒരു വനിതാ അത്ലറ്റ് നല്‍കിയ പരാതി അന്വേഷിക്കുന്നതിനിടെയാണ് പീഡിപ്പിച്ചെന്ന് കൂടുതല്‍ പേരുടെ വെളിപ്പെടുത്തല്‍. 19കാരിയായ അത്‌ലറ്റാണ് ആദ്യം പരാതി നല്‍കിയത്. ഈ പരാതിയില്‍ മെയ് 30നാണ് പോലീസ് കോച്ചിനെ അറസ്റ്റുചെയ്തത്. വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വനിതാ അത്ലറ്റ് നേരത്തെ പോലിസില്‍ പരാതി നല്‍കിയിരുന്നത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. 'ഫിസിയോതെറാപ്പി […]

ചെന്നൈ: തമിഴ്‌നാട് സ്‌പോര്‍ട്‌സ് കോച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്ത്. തമിഴ്നാട് സ്പോര്‍ട്സ് കോച്ച് പി നാഗരാജനെതിരെയാണ് ഏഴ് അത്‌ലറ്റുകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഒരു വനിതാ അത്ലറ്റ് നല്‍കിയ പരാതി അന്വേഷിക്കുന്നതിനിടെയാണ് പീഡിപ്പിച്ചെന്ന് കൂടുതല്‍ പേരുടെ വെളിപ്പെടുത്തല്‍. 19കാരിയായ അത്‌ലറ്റാണ് ആദ്യം പരാതി നല്‍കിയത്. ഈ പരാതിയില്‍ മെയ് 30നാണ് പോലീസ് കോച്ചിനെ അറസ്റ്റുചെയ്തത്.

വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വനിതാ അത്ലറ്റ് നേരത്തെ പോലിസില്‍ പരാതി നല്‍കിയിരുന്നത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. 'ഫിസിയോതെറാപ്പി ചികിത്സ' നല്‍കി 'ആരോഗ്യമുള്ളവരാക്കുക' എന്നതിന്റെ മറവില്‍ ഇയാള്‍ വനിതാ അത്ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി പോലിസ് പറഞ്ഞു.

നാഗരാജന്റെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഏഴ് പരാതികള്‍കൂടി ലഭിച്ചിട്ടുണ്ടെന്നും ഈ പരാതിക്കാര്‍ കേസില്‍ ഞങ്ങളുടെ സാക്ഷികളാവുമെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു. ഫിസിയോ തെറാപ്പി ചികിത്സ അത്ലറ്റുകളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള മാര്‍ഗമായാണ് ഇയാള്‍ ഉപയോഗിച്ചതെന്നും പ്രായപൂര്‍ത്തിയാവാത്ത അത്ലറ്റുകള്‍ക്ക് തങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് വ്യക്തമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അത്ലറ്റുകളോട് അവരുടെ ഭാവിയെക്കുറിച്ച് നിരന്തരം സംസാരിക്കുകയും അദ്ദേഹത്തിന് കീഴില്‍ 'നന്നായി പരിശീലനം' നേടിയാല്‍ മാത്രം വലിയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയുള്ളൂവെന്ന് ധരിപ്പിച്ചായിരുന്നു പീഡനം തുടര്‍ന്നത്.

Related Articles
Next Story
Share it