കോവിഡ് ബാധിച്ച് ദുബായ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു

മംഗളൂരു: കോവിഡ് ബാധിച്ച് ദുബായ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ചിക്കമംഗളൂരു സ്വദേശിനിയായ ശ്രേയ റായ് ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ച് ശ്രേയ ദുബായിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ന്യൂമോണിയയും ബാധിച്ചു. നില ഗുരുതരമായതോടെ വ്യാഴാഴ്ചയാണ് ശ്രേയ മരണത്തിന് കീഴടങ്ങിയത്. ചിക്കമംഗളൂരുവിലെ കലാസ സ്വദേശിനിയായ ശ്രേയ ഉജൈറിലെ എസ്.ഡി.എം കോളേജില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിരുന്നു. മൂഡുബിദ്രി സ്വദേശി പവാനെ വിവാഹം കഴിച്ച ശേഷം ഇരുവരും ദുബായില്‍ താമസിച്ചുവരികയായിരുന്നു. സാംസ്‌കാരിക-വിദ്യാഭ്യാസ […]

മംഗളൂരു: കോവിഡ് ബാധിച്ച് ദുബായ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ചിക്കമംഗളൂരു സ്വദേശിനിയായ ശ്രേയ റായ് ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ച് ശ്രേയ ദുബായിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ന്യൂമോണിയയും ബാധിച്ചു. നില ഗുരുതരമായതോടെ വ്യാഴാഴ്ചയാണ് ശ്രേയ മരണത്തിന് കീഴടങ്ങിയത്. ചിക്കമംഗളൂരുവിലെ കലാസ സ്വദേശിനിയായ ശ്രേയ ഉജൈറിലെ എസ്.ഡി.എം കോളേജില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിരുന്നു. മൂഡുബിദ്രി സ്വദേശി പവാനെ വിവാഹം കഴിച്ച ശേഷം ഇരുവരും ദുബായില്‍ താമസിച്ചുവരികയായിരുന്നു. സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ എല്ലായ്പ്പോഴും മുന്‍പന്തിയിലായിരുന്ന ശ്രേയയുടെ അകാല മരണം സുഹൃത്തുക്കളെ വേദനയിലാഴ്ത്തി.

Related Articles
Next Story
Share it