കര്‍ണാടക ഹാസനില്‍ ഗ്രാമവാസികളുടെ നിര്‍ദേശപ്രകാരം 38 കുരങ്ങുകളെ ക്രൂരമായി കൊലപ്പെടുത്തി; സ്ത്രീ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

മംഗളൂരു: കര്‍ണാടക ഹാസന്‍ ജില്ലയില്‍ ഗ്രാമവാസികളുടെ നിര്‍ദേശപ്രകാരം 38 കുരങ്ങുകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമു, യശോദ, മഞ്ച, മഞ്ചേ ഗൗഡ, ഇയ്യങ്കരി, ശ്രീകാന്ത്, രാമാനുജ അയ്യങ്കാര്‍ എന്നിവരെയാണ് വനംവകുപ്പുദ്യോഗസ്ഥരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. അറസ്റ്റിലായവരെല്ലാം കുരങ്ങുകളെ പിടികൂടുന്നവരാണെന്നും കുരങ്ങുകളെ കൊല്ലാന്‍ ഗ്രാമവാസികള്‍ അവര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ജൂലൈ 29ന് ഹാസന്‍ ജില്ലയിലെ ചൗഡനഹള്ളി […]

മംഗളൂരു: കര്‍ണാടക ഹാസന്‍ ജില്ലയില്‍ ഗ്രാമവാസികളുടെ നിര്‍ദേശപ്രകാരം 38 കുരങ്ങുകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമു, യശോദ, മഞ്ച, മഞ്ചേ ഗൗഡ, ഇയ്യങ്കരി, ശ്രീകാന്ത്, രാമാനുജ അയ്യങ്കാര്‍ എന്നിവരെയാണ് വനംവകുപ്പുദ്യോഗസ്ഥരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. അറസ്റ്റിലായവരെല്ലാം കുരങ്ങുകളെ പിടികൂടുന്നവരാണെന്നും കുരങ്ങുകളെ കൊല്ലാന്‍ ഗ്രാമവാസികള്‍ അവര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ജൂലൈ 29ന് ഹാസന്‍ ജില്ലയിലെ ചൗഡനഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. കുരങ്ങുകളെ പിടികൂടി ചാക്കുകളില്‍ നിറച്ച് കയര്‍ കൊണ്ട് വരിഞ്ഞുകെട്ടിയ ശേഷം റോഡരികിലേക്ക് എറിയുകയായിരുന്നു. റോഡരികില്‍ ചാക്കുകെട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികളായ യുവാക്കള്‍ സംശയം തോന്നി തുറന്നുനോക്കിയപ്പോള്‍ കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തി. ചാക്കുകളില്‍ ശ്വാസം മുട്ടിയാണ് കുരങ്ങുകള്‍ ചത്തത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് വനം വകുപ്പും പൊലീസും അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗ്രാമത്തില്‍ കുരങ്ങുകളുടെ ശല്യം രൂക്ഷമായതോടെ ഇവയെ കൊല്ലാന്‍ പണം നല്‍കി പ്രതികളെ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കുരങ്ങുകളെ കൊല്ലാന്‍ 80,000 രൂപയാണ് സംഘത്തിന് നല്‍കിയത്. പ്രതികള്‍ കുരങ്ങുകള്‍ക്ക് ഒരാഴ്ചത്തേക്ക് ബിസ്‌കറ്റും റൊട്ടിയും മറ്റ് ഭക്ഷ്യവസ്തുക്കളും നല്‍കിയിരുന്നു. ആഹാരസാധനങ്ങള്‍ ഭക്ഷിക്കാന്‍ കുരങ്ങുകള്‍ കൂട്ടം കൂടിയ സമയത്ത് ഇവയെ പിടികൂടി ചാക്കുകളില്‍ നിറച്ച് ബന്ധിക്കുകയായിരുന്നു.

Related Articles
Next Story
Share it