തമിഴ്‌നാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ കടലൂരില്‍ തടയണയ്ക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ്. മോനിഷ (16), പ്രിയദര്‍ശിനി (15), സഹോദരി ദിവ്യ ദര്‍ശിനി (10), എം. നവനീത (18), കെ. പ്രിയ (18), എസ്. സംഗവി (16), എം. കുമുദ (18) എന്നിവരാണ് മരിച്ചത്. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചെന്നൈ: തമിഴ്‌നാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ കടലൂരില്‍ തടയണയ്ക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ്.
മോനിഷ (16), പ്രിയദര്‍ശിനി (15), സഹോദരി ദിവ്യ ദര്‍ശിനി (10), എം. നവനീത (18), കെ. പ്രിയ (18), എസ്. സംഗവി (16), എം. കുമുദ (18) എന്നിവരാണ് മരിച്ചത്. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it