ഏഴു ദിവസത്തെ ക്വാറന്റൈന്‍ പ്രവാസികളോടുള്ള വിവേചനം-കെ.എം.സി.സി.
ദുബായ്: വിദേശത്തുനിന്നും വരുന്നവര്‍ക്ക് എഴുപത്തിരണ്ട് മണിക്കൂറിനുള്ളിലെ നെഗറ്റീവ് കോവിഡ് പരിശോധന ഫലം ഉണ്ടെങ്കില്‍ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഉണ്ടായിട്ടും കേരള സര്‍ക്കാര്‍ കാണിക്കുന്ന നിര്‍ബന്ധ ക്വാറന്റൈന്‍ നിലപാട് പ്രവാസികളോട് നാളിതുവരെ തുടര്‍ന്ന് വന്ന അവഗണനയുടെയും അവജ്ഞയുടെയും തുടര്‍ച്ചയായേ കാണാനാകുവെന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. പ്രവാസികളോടുള്ള സര്‍ക്കാരിന്റെ മുന്‍നിലപാടുകള്‍ക്ക് അവര്‍ ബാലറ്റിലൂടെ മറുപടി നല്‍കും എന്ന തിരിച്ചറിവില്‍ നിന്നാണോ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഇപ്പോള്‍ നിലവില്ലാതിരുന്നിട്ടും പുതിയ നിലപാടുകള്‍ക്ക് […]

ദുബായ്: വിദേശത്തുനിന്നും വരുന്നവര്‍ക്ക് എഴുപത്തിരണ്ട് മണിക്കൂറിനുള്ളിലെ നെഗറ്റീവ് കോവിഡ് പരിശോധന ഫലം ഉണ്ടെങ്കില്‍ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഉണ്ടായിട്ടും കേരള സര്‍ക്കാര്‍ കാണിക്കുന്ന നിര്‍ബന്ധ ക്വാറന്റൈന്‍ നിലപാട് പ്രവാസികളോട് നാളിതുവരെ തുടര്‍ന്ന് വന്ന അവഗണനയുടെയും അവജ്ഞയുടെയും തുടര്‍ച്ചയായേ കാണാനാകുവെന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.
പ്രവാസികളോടുള്ള സര്‍ക്കാരിന്റെ മുന്‍നിലപാടുകള്‍ക്ക് അവര്‍ ബാലറ്റിലൂടെ മറുപടി നല്‍കും എന്ന തിരിച്ചറിവില്‍ നിന്നാണോ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഇപ്പോള്‍ നിലവില്ലാതിരുന്നിട്ടും പുതിയ നിലപാടുകള്‍ക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത് എന്ന സംശയവും പ്രവാസികള്‍ക്കിടയില്‍ വ്യാപകമാണ്.
ഭരണ സംബന്ധമായ സാമ്പത്തികാവശ്യങ്ങള്‍ വരുമ്പോള്‍ പ്രവാസികളെ സമീപിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഇത്തരം അശാസ്ത്രീയവും വിവേചനപരവുമായ നിലപാടുകള്‍ ഉണ്ടാകുന്നത് അത്യന്തം പ്രതിഷേര്‍ധാര്‍ഹവും തിരുത്തപ്പെടേണ്ടതുമാണ് എന്ന് ദുബായ് കെ. എം.സി.സി കാസര്‍കോട് ജില്ലാ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍ അഭിപ്രായപ്പെട്ടു.
ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളുടെ യോഗത്തില്‍ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, അബ്ദുല്‍റഹ്മാന്‍ ബീച്ചാരക്കടവ്, അഡ്വ. ഇബ്രാഹിം ഖലീല്‍, കെ.പി അബ്ബാസ് കളനാട്, സലാം തട്ടാനിച്ചേരി, ഫൈസല്‍ മൊഹ്‌സിന് തളങ്കര പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.