മംഗളൂരുവില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ഏഴുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏഴുപേരെ കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു മൂഡുഷെഡ്ഡെയില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനായ വിവേകാനന്ദനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി വിവേകാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അഷ്ഫാഖിനെ അക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇമ്രാന്‍, റിസ്‌വാന്‍, റമീസ്, മുസ്തഫ്, ഷാരൂഖ്, അഷ്ഫാഖ് എന്നിവര്‍ വിവേകാനന്ദനെ പിന്തുടര്‍ന്ന് അക്രമിക്കുകയും വടിവാള്‍ വീശുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വിവേകാനന്ദന്‍ ഓടി സമീപത്തെ കടയില്‍ […]

മംഗളൂരു: മംഗളൂരുവില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏഴുപേരെ കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു മൂഡുഷെഡ്ഡെയില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനായ വിവേകാനന്ദനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി വിവേകാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അഷ്ഫാഖിനെ അക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇമ്രാന്‍, റിസ്‌വാന്‍, റമീസ്, മുസ്തഫ്, ഷാരൂഖ്, അഷ്ഫാഖ് എന്നിവര്‍ വിവേകാനന്ദനെ പിന്തുടര്‍ന്ന് അക്രമിക്കുകയും വടിവാള്‍ വീശുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വിവേകാനന്ദന്‍ ഓടി സമീപത്തെ കടയില്‍ അഭയം തേടുകയായിരുന്നു. അഷ്ഫാഖിനെ അക്രമിച്ച കേസില്‍ മനോജ് മൂഡുഷെഡ്ഡെ, വീരേഷ് മൂടുഷെഡ്ഡെ എന്നിവരെയും അറസ്റ്റ് ചെയ്തു.

Related Articles
Next Story
Share it