യു.ഡി.എഫ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് നവ കേരള സദസില്‍ പങ്കെടുത്ത സേവാദള്‍ ജില്ലാ ചെയര്‍മാനെ സ്ഥാനത്തുനിന്ന് നീക്കി

കാഞ്ഞങ്ങാട്: യു.ഡി.എഫ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് നവ കേരള സദസില്‍ പങ്കെടുത്ത സേവാദള്‍ ജില്ലാ ചെയര്‍മാനെ സ്ഥാനത്തുനിന്ന് നീക്കി. ജില്ലാ ചെയര്‍മാന്‍ കെ. ഉദ്ദേശ്കുമാറിനെയാണ് സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി സ്ഥാനത്തുനിന്ന് നീക്കിയത്. നവ കേരള സദസ്സിന്റെ തൃക്കരിപ്പൂര്‍ മണ്ഡലം പരിപാടിയിലാണ് ഉദ്ദേശ് പങ്കെടുത്തത്. ഇതേ പരിപാടിയില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് അംഗം നവീന്‍ കുമാര്‍ പങ്കെടുത്തതിനെ കുറിച്ച് അന്വേഷിക്കാനും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാലിക്കടവില്‍ നടന്ന പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.

Related Articles
Next Story
Share it