എസ്.ഇ.യു. സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട്: 'അതിജീവനം തേടുന്ന സിവില്‍ സര്‍വ്വീസ് അനിവാര്യമാകുന്ന വീണ്ടെടുപ്പ്' എന്ന പ്രമേയവുമായി കാസര്‍കോട് ചെര്‍ക്കളം അബ്ദുല്ല നഗറില്‍ നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) 39-ാം സംസ്ഥാന സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ചു സംസ്ഥാന പ്രസിഡണ്ട് എ.എം.അബൂബക്കര്‍ പതാക ഉയര്‍ത്തി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, എസ്.ഇ.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി മുഹമ്മദ്, ട്രഷറര്‍ റഷീദ് കെ.എം., വൈസ് പ്രസിഡണ്ടുമാരായ നാസര്‍ നങ്ങാരത്ത്, പി.ഐ നൗഷാദ്, അബ്ദുല്ല അരയന്‍കോട്, സെക്രട്ടറിമാരായ ആമിര്‍ […]

കാസര്‍കോട്: 'അതിജീവനം തേടുന്ന സിവില്‍ സര്‍വ്വീസ് അനിവാര്യമാകുന്ന വീണ്ടെടുപ്പ്' എന്ന പ്രമേയവുമായി കാസര്‍കോട് ചെര്‍ക്കളം അബ്ദുല്ല നഗറില്‍ നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) 39-ാം സംസ്ഥാന സമ്മേളനം ആരംഭിച്ചു.
സമ്മേളനത്തിന് തുടക്കം കുറിച്ചു സംസ്ഥാന പ്രസിഡണ്ട് എ.എം.അബൂബക്കര്‍ പതാക ഉയര്‍ത്തി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, എസ്.ഇ.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി മുഹമ്മദ്, ട്രഷറര്‍ റഷീദ് കെ.എം., വൈസ് പ്രസിഡണ്ടുമാരായ നാസര്‍ നങ്ങാരത്ത്, പി.ഐ നൗഷാദ്, അബ്ദുല്ല അരയന്‍കോട്, സെക്രട്ടറിമാരായ ആമിര്‍ കോഡൂര്‍, എം.എ. മുഹമ്മദലി, റാഫി പോത്തന്‍കോട്, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ ഒ.എം. ഷഫീക്ക്, സിഎം അസ്‌കര്‍, ടി.എ സലിം, അബ്ദുറഹ്‌മാന്‍ നെല്ലിക്കട്ട, പി. സിയാദ്, മുഹമ്മദലി കെ.എന്‍.പി. നേതൃത്വം നല്‍കി.
നാളെ രാവിലെ 10 മണിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സമ്മേളന ഉദ്ഘാടനം ചെയ്യും. പാണക്കാട് റഷീദലി തങ്ങള്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറുകള്‍ എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താനും കെ.മുരളീരനും ഉദ്ഘാടനം ചെയ്യും.
എംഎല്‍എ.മാര്‍, സാംസ്‌കാരിക, രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും.

Related Articles
Next Story
Share it