കാസര്‍കോട് നഗരത്തിലെ ആദ്യകാല വ്യാപാരി ശേഷഗിരി നായക് അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആദ്യകാല വ്യാപാരിയും ബാങ്ക് റോഡില്‍ മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം പാലികാഭവന്‍ കെട്ടിടത്തിലെ ഗിരിധര്‍ മെറ്റല്‍ ഹൗസ് സ്ഥാപകനുമായ കറന്തക്കാട് സുഭദ്രാനിലയത്തില്‍ സുജീര്‍ ശേഷഗിരി നായക് (99) അന്തരിച്ചു. കന്നഡ സിനിമാ താരം കാസര്‍കോട് ചിന്ന മകനാണ്. ദീര്‍ഘകാലം പഴയ കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് കെട്ടിടത്തില്‍ ഗിരിധര്‍ മെറ്റല്‍ ഹൗസ് നടത്തിയിരുന്ന ശേഷഗിരി നായക് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും വൈസ് പ്രസിഡണ്ടുമായിരുന്നു. ഒരുകാലത്ത് നഗരത്തില്‍ ട്രോഫികളടക്കമുള്ള ഉപഹാരങ്ങള്‍ ലഭിക്കുന്ന ചുരുക്കം കടകളിലൊന്ന് […]

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആദ്യകാല വ്യാപാരിയും ബാങ്ക് റോഡില്‍ മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം പാലികാഭവന്‍ കെട്ടിടത്തിലെ ഗിരിധര്‍ മെറ്റല്‍ ഹൗസ് സ്ഥാപകനുമായ കറന്തക്കാട് സുഭദ്രാനിലയത്തില്‍ സുജീര്‍ ശേഷഗിരി നായക് (99) അന്തരിച്ചു. കന്നഡ സിനിമാ താരം കാസര്‍കോട് ചിന്ന മകനാണ്. ദീര്‍ഘകാലം പഴയ കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് കെട്ടിടത്തില്‍ ഗിരിധര്‍ മെറ്റല്‍ ഹൗസ് നടത്തിയിരുന്ന ശേഷഗിരി നായക് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും വൈസ് പ്രസിഡണ്ടുമായിരുന്നു. ഒരുകാലത്ത് നഗരത്തില്‍ ട്രോഫികളടക്കമുള്ള ഉപഹാരങ്ങള്‍ ലഭിക്കുന്ന ചുരുക്കം കടകളിലൊന്ന് ഗിരിധര്‍ മെറ്റല്‍ ഹൗസായിരുന്നു. ആര്‍.എസ്.എസ് നഗരകാര്യവാഹക് ആയിരുന്നു. ഭാര്യ: പരേതയായ പത്മാവതി നായക്. മറ്റുമക്കള്‍: മുകുന്ദരാജ് (ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്ക് റിട്ട. മാനേജര്‍), അനുരാധ പടിയാര്‍. മരുമക്കള്‍: മായാ നായക്, ശാന്തിനായക്, മന്‍മോഹന്‍ പടിയാര്‍ (കനറാ ബാങ്ക് മാനേജര്‍, മംഗളൂരു). സഹോദരങ്ങള്‍: പുണ്ഡലിംഗ നായക്, നാരായണ നായക്, വൈകുണ്ഠ നായക്, സുലോചന.
ശേഷഗിരി നായകിന്റെ വിയോഗത്തില്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി അനുശോചിച്ചു.

Related Articles
Next Story
Share it