ഇന്ത്യയുടെ കോവിഡ് വാക്‌സിന് ആവശ്യക്കാരേറെ; കോവിഷീല്‍ഡ് ആദ്യം കയറ്റുമതി ബ്രസീലിലേക്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവിഷീല്‍ഡ് കയറ്റുമതി ആരംഭിച്ചു. ബ്രസീലിലേക്കാണ് ആദ്യം കയറ്റുമതി ചെയ്യുന്നത്. ആദ്യ കണ്‍സൈന്‍മെന്റുകള്‍ വെള്ളിയാഴ്ച്ച ബ്രസീലിലേക്കും പിന്നീട് മൊറോക്കോയിലേക്കും അയക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും വാക്സിന്‍ കയറ്റുമതി ചെയ്യും. യു.കെ.ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രസെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. യുഎസ്. കഴിഞ്ഞാല്‍ കോവിഡ് 19 ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബ്രസീലിലാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ […]

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവിഷീല്‍ഡ് കയറ്റുമതി ആരംഭിച്ചു. ബ്രസീലിലേക്കാണ് ആദ്യം കയറ്റുമതി ചെയ്യുന്നത്. ആദ്യ കണ്‍സൈന്‍മെന്റുകള്‍ വെള്ളിയാഴ്ച്ച ബ്രസീലിലേക്കും പിന്നീട് മൊറോക്കോയിലേക്കും അയക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും വാക്സിന്‍ കയറ്റുമതി ചെയ്യും. യു.കെ.ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രസെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

യുഎസ്. കഴിഞ്ഞാല്‍ കോവിഡ് 19 ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബ്രസീലിലാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് രണ്ടു മില്യണ്‍ ഡോസുകളാണ് ബ്രസീല്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോവിഷീല്‍ഡിന് ഇതിനകം തന്നെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ച ശേഷം കയറ്റുമതി ചെയ്താല്‍ മതിയെന്ന നിലാപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജനുവരി 16നാണ് ഇന്ത്യയില്‍ വാക്സിന്‍ വിതരണം ആരംഭിച്ചത്.

രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ചതിനെ തുടര്‍ന്ന് ഈ ആഴ്ച ആദ്യം അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ സൗജന്യമായി വാക്സിന്‍ കയറ്റുമതി ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതിനകം 92 രാജ്യങ്ങള്‍ വാക്‌സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

Related Articles
Next Story
Share it