കോവിഷീല്‍ഡ് വാക്‌സിന് അമിത വില; വിശദീകരണവുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല
ന്യൂഡെല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ വിലയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് രാജ്യത്ത് അമിത വില ഈടാക്കുന്നുവെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സി.ഇ.ഒ രംഗത്തെത്തിയത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. സ്വതന്ത്രവിപണിയിലെ വിലയേക്കാള്‍ മൂന്നിലൊന്ന് വിലയ്ക്കാണ് കോവിഷീല്‍ഡ് നല്‍കുന്നതെന്നാണ് പൂനാവാലയുടെ വാദം. എന്നാല്‍ 600 രൂപയ്ക്ക് വാക്‌സിന്‍ നല്‍കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ലോകത്തിലെ ഏറ്റവും കൂടിയ വിലയാണ് ഈടാക്കുന്നതെന്നാണ്വിമര്‍ശനം. കോവിഷീല്‍ഡിന്റെ […]
ന്യൂഡെല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ വിലയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് രാജ്യത്ത് അമിത വില ഈടാക്കുന്നുവെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സി.ഇ.ഒ രംഗത്തെത്തിയത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. സ്വതന്ത്രവിപണിയിലെ വിലയേക്കാള്‍ മൂന്നിലൊന്ന് വിലയ്ക്കാണ് കോവിഷീല്‍ഡ് നല്‍കുന്നതെന്നാണ് പൂനാവാലയുടെ വാദം. എന്നാല്‍ 600 രൂപയ്ക്ക് വാക്‌സിന്‍ നല്‍കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ലോകത്തിലെ ഏറ്റവും കൂടിയ വിലയാണ് ഈടാക്കുന്നതെന്നാണ്വിമര്‍ശനം. കോവിഷീല്‍ഡിന്റെ […]

ന്യൂഡെല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ വിലയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് രാജ്യത്ത് അമിത വില ഈടാക്കുന്നുവെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സി.ഇ.ഒ രംഗത്തെത്തിയത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
സ്വതന്ത്രവിപണിയിലെ വിലയേക്കാള്‍ മൂന്നിലൊന്ന് വിലയ്ക്കാണ് കോവിഷീല്‍ഡ് നല്‍കുന്നതെന്നാണ് പൂനാവാലയുടെ വാദം. എന്നാല്‍ 600 രൂപയ്ക്ക് വാക്‌സിന്‍ നല്‍കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ലോകത്തിലെ ഏറ്റവും കൂടിയ വിലയാണ് ഈടാക്കുന്നതെന്നാണ്വിമര്‍ശനം. കോവിഷീല്‍ഡിന്റെ ആരംഭനാളുകളിലെ വില ഏറ്റവും കുറഞ്ഞത് ഇന്ത്യയിലേതായിരുന്നുവെന്നും വളരെ കുറഞ്ഞ ഒരു ശതമാനം ഡോസുകള്‍ മാത്രമാണ് 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുകയെന്നും അദ്ദേഹം പറയുന്നു.
അദാര്‍ പൂനാവാല പങ്കുവെച്ച കുറിപ്പ്
'കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ കൂടുതല്‍ അളവില്‍ വാങ്ങുന്നു എന്നതിനാല്‍ കോവിഷീല്‍ഡ് വാക്സിന്‍ നല്‍കിയത് വളരെ കുറഞ്ഞ വിലയ്ക്കാണ്. വിപണിയുടെ സ്ഥിതിവിശേഷമനുസരിച്ച് സ്വകാര്യവിപണിയിലെ നിരവധി വാക്സിനുകള്‍ ഉയര്‍ന്ന സ്വതന്ത്ര വിപണി വിലയ്ക്കാണ് വില്‍ക്കുന്നതെങ്കില്‍, ഞങ്ങള്‍ സര്‍ക്കാരിന് കോവിഷീല്‍ഡ് ന്ല്‍കുന്നത് സ്വതന്ത്ര വിപണിവിലയേക്കാള്‍ മൂന്നിലൊന്ന് വിലയ്ക്കാണ്.
മറ്റ് രാജ്യങ്ങളിലെ ആഗോളവിലയുമായി ഇന്ത്യയിലെ വിലയെ താരതമ്യം ചെയ്തുകൊണ്ടുള്ള ചില തെറ്റായ താരതമ്യങ്ങള്‍ നടക്കുന്നുണ്ട്. വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ വാക്സിനാണ് കോവിഷീല്‍ഡ്. റിസ്‌കെടുത്തുകൊണ്ട് വാക്സിന്‍ നിര്‍മ്മിക്കുന്നതിന് ലോകരാഷ്ട്രങ്ങള്‍ ഫണ്ട് തന്നിരുന്നതിനാല്‍ കോവിഷീല്‍ഡിന്റെ തുടക്കത്തിലെ വില ഏറ്റവും താഴ്ത്തി നിലനിര്‍ത്തിയിരുന്നു. കോവിഷീല്‍ഡിനുള്ള ആദ്യകാല വിതരണവില ഇന്ത്യയുള്‍പ്പെടെ എല്ലായിടത്തും ഏറ്റവും കുറഞ്ഞ വിലയായിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അങ്ങേയറ്റം അപകടകരമാണ്. വൈറസ് നിരന്തരമായി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാവുന്നു. പൊതുജനങ്ങള്‍ അപകടത്തിലാണ്. ഈ അനിശ്ചിതാവസ്ഥ തിരിച്ചറിഞ്ഞ് നമുക്ക് ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി ഉല്‍പാദനം വര്‍ധിപ്പിക്കുകയും ഉല്‍പാദനശേഷി വിപുലപ്പെടുത്തുകയും വേണം.
600 രൂപയ്ക്ക് സ്വകാര്യ ആശുപത്രിക്ക് കോവിഷീല്‍ഡ് വില്‍ക്കുക കുറഞ്ഞ അളവില്‍ മാത്രമാണ്. ഈ വില പോലും കോവിഡ് 19നെ നേരിടാനുള്ള മറ്റ് ചികിത്സകളുടെയും ഉപകരണങ്ങളുടെയും ചെലവ് വെച്ച് നോക്കിയാല്‍ എത്രയോ കുറവാണ്. ഇതിനപ്പുറം, പൊതുജനാരോഗ്യം കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള മറ്റ് വാക്സിനുകളും എത്തിച്ച് വിപണി തുറന്നിടേണ്ടത് അത്യാവശ്യമാണ്. ഇത് നമ്മുടെ രാജ്യത്തിലെ ജനങ്ങളുടെ പ്രതിരോധശേഷിക്ക് ആക്കംകൂട്ടുകയും അത് കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും.
ഈ കുറിപ്പ് വാക്സിന്‍ വില സംബന്ധിച്ച ആശയക്കുഴപ്പം തീര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു'- അദാര്‍ പൂനാവലെ, സിഇഒ, സീറം ഇന്‍സ്റ്റിറ്റ്യൂട്ട്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാ സെനക്കയും ചേര്‍ന്നു വികസിപ്പിച്ച വാക്സിന്‍ ആണ് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. മേയ് ഒന്ന് മുതലാണ് വാക്സിന് പുതിയ വില പ്രഖ്യാപിച്ചിട്ടുളളത്. സ്വകാര്യ ആശുപത്രികള്‍ക്ക് അറുന്നൂറ് രൂപയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കുമാണ് മേയ് ഒന്ന് മുതല്‍ വാക്സിന്‍ നല്‍കുക. അതായത് എട്ട് ഡോളറാണ് സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വില. ലോകത്തിലെ ഏറ്റവും കൂടിയ വിലയാണിതെന്നാണ് വിമര്‍ശനം. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 400 രൂപയേക്കാളും കുറഞ്ഞ നിരക്കിലാണ് ഇതേ വാക്‌സിന്‍ പല വിദേശ രാജ്യങ്ങള്‍ക്കും കയറ്റിയയക്കുന്നതെന്നും വിമര്‍ശനമുണ്ട്.
We at @SerumInstIndia have for the past five decades been at the forefront of supplying vaccines and saving lives globally. We care about and respect every human life and strongly believe in transparency, and thus we hope our statement below can clear any confusions. pic.twitter.com/YQ3x38BuFL
— SerumInstituteIndia (@SerumInstIndia) April 24, 2021