പാര്‍ലമെന്റില്‍ ഗുരുതര സുരക്ഷാവീഴ്ച; സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് രണ്ട് പേര്‍ കളര്‍സ്‌പ്രേയുമായി ചേംബറിലേക്ക് ചാടി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചു. ലോക്‌സഭാ സന്ദര്‍ശകഗാലറിയില്‍ നിന്നും രണ്ട് പേര്‍ കളര്‍ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളിച്ചുകൊണ്ടാണ് രണ്ട് പേര്‍ എം.പിമാര്‍ക്കിടയിലേക്ക് ചാടിയത്. പാര്‍ലമെന്റ് നടപടികള്‍ കാണാന്‍ വന്നവരാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയര്‍ ഗ്യാസോ അതല്ലെങ്കില്‍ കളര്‍ സ്‌പ്രേയോ ആണെന്നാണ് കരുതുന്നതെന്ന് സഭയിലുണ്ടായിരുന്ന കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ പറഞ്ഞു. യെല്ലോ കളറിലുള്ള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന […]

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചു. ലോക്‌സഭാ സന്ദര്‍ശകഗാലറിയില്‍ നിന്നും രണ്ട് പേര്‍ കളര്‍ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളിച്ചുകൊണ്ടാണ് രണ്ട് പേര്‍ എം.പിമാര്‍ക്കിടയിലേക്ക് ചാടിയത്. പാര്‍ലമെന്റ് നടപടികള്‍ കാണാന്‍ വന്നവരാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയര്‍ ഗ്യാസോ അതല്ലെങ്കില്‍ കളര്‍ സ്‌പ്രേയോ ആണെന്നാണ് കരുതുന്നതെന്ന് സഭയിലുണ്ടായിരുന്ന കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ പറഞ്ഞു. യെല്ലോ കളറിലുള്ള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എം.പിമാര്‍ പറയുന്നത്. ഇവരെ എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നാണ് കീഴടക്കിയത്. അതിക്രമത്തിന്റെ സാഹചര്യത്തില്‍ സഭയിലുണ്ടായിരുന്ന എം.പിമാരെ മാറ്റി. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്.
പാര്‍ലമെന്റിന് പുറത്തും ഇതേ സമയം തന്നെ പുക വമിപ്പിച്ച് പ്രതിഷേധമുണ്ടായെന്നാണ് വിവരം. ഷൂവിനകത്ത് നിന്നാണ് പുക ഉപകരണം എടുത്തത്. അതിക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. പാര്‍ലമെന്റില്‍ സുരക്ഷാ വിന്യാസം കൂട്ടി. പുക വമിച്ചതോടെ അംഗങ്ങള്‍ ഇറങ്ങിയോടി. ഇത്തരം വസ്തുക്കളുമായി എങ്ങനെയാണ് അകത്ത് കയറിയതെന്നന്നാണ് അംഗങ്ങളുടെ ചോദ്യം.

Related Articles
Next Story
Share it