തലപ്പാടി ദേശീയപാതക്ക് സമീപം ആറ് കടകള്‍ കൊള്ളയടിച്ചു
തലപ്പാടി: തലപ്പാടിയില്‍ ദേശീയ പാതയ്ക്ക് സമീപത്തെ ആറ് കടകള്‍ കുത്തിത്തുറന്ന് പണവും സാധനങ്ങളും കൊള്ളയടിച്ചു. അഷ്‌റഫ്, കുല്‍ദീപ്, ശ്രീധര്‍, മുഹമ്മദ്, ശങ്കര്‍ എന്നിവരുടെ കടകളില്‍ നിന്ന് ആയിരക്കണക്കിന് രൂപ വിലവരുന്ന സിഗരറ്റുകളും ഡ്രോയറിലെ പണവുമാണ് കവര്‍ന്നത്. അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോകോപ്പി കടയില്‍ സൂക്ഷിച്ചിരുന്ന ഡ്രോയറിലെ പണവും കൊള്ളയടിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. കടകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മഞ്ചേശ്വരത്തും കുഞ്ചത്തൂരിലും സമാനമായ കവര്‍ച്ച നേരത്തെ നടന്നിട്ടുണ്ട്. അതിര്‍ത്തി പ്രദേശമായ തലപ്പാടിയില്‍ കഞ്ചാവ്-മയക്കുമരുന്ന് സംഘം താവളമുറപ്പിച്ചതായി […]

തലപ്പാടി: തലപ്പാടിയില്‍ ദേശീയ പാതയ്ക്ക് സമീപത്തെ ആറ് കടകള്‍ കുത്തിത്തുറന്ന് പണവും സാധനങ്ങളും കൊള്ളയടിച്ചു. അഷ്‌റഫ്, കുല്‍ദീപ്, ശ്രീധര്‍, മുഹമ്മദ്, ശങ്കര്‍ എന്നിവരുടെ കടകളില്‍ നിന്ന് ആയിരക്കണക്കിന് രൂപ വിലവരുന്ന സിഗരറ്റുകളും ഡ്രോയറിലെ പണവുമാണ് കവര്‍ന്നത്. അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോകോപ്പി കടയില്‍ സൂക്ഷിച്ചിരുന്ന ഡ്രോയറിലെ പണവും കൊള്ളയടിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. കടകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മഞ്ചേശ്വരത്തും കുഞ്ചത്തൂരിലും സമാനമായ കവര്‍ച്ച നേരത്തെ നടന്നിട്ടുണ്ട്. അതിര്‍ത്തി പ്രദേശമായ തലപ്പാടിയില്‍ കഞ്ചാവ്-മയക്കുമരുന്ന് സംഘം താവളമുറപ്പിച്ചതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഈ സംഘത്തിന് കവര്‍ച്ചയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തലപ്പാടിയില്‍ ഒരു മാരുതി 800 കാര്‍ ഇന്നലെ രാത്രി ചുറ്റിക്കറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. കാറിലെത്തിയ സംഘമാണ് കടകളില്‍ കവര്‍ച്ച നടത്തിയതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
തലപ്പാടിയില്‍ പൊലീസ് കര്‍ശന പരിശോധന നടത്തുമ്പോഴും ആറ് കടകളില്‍ കവര്‍ച്ച നടന്നത് വ്യാപാരികളെയും പൊതുജനങ്ങളെയും ആശങ്കയിലാഴ്ത്തി.