സീരിയല്‍-സിനിമ നടന്‍ ശ്രീധരന്‍ ഭട്ടതിരി അന്തരിച്ചു

കാഞ്ഞങ്ങാട്: സീരിയല്‍-സിനിമ നടന്‍ അജാനൂര്‍ മാക്കരംകോട് പെരികമന ഇല്ലത്തെ ശ്രീധരന്‍ ഭട്ടതിരി (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി തിരുവനന്തപുരം കരിക്കകം റോഡിലെ അമ്പലത്തിനടുത്താണ് താമസിക്കുന്നത്. നന്നേ ചെറുപ്പത്തില്‍ താന്ത്രിക വിദ്യകള്‍ അഭ്യസിച്ച ശ്രീധരന്‍ പൂജാദികര്‍മ്മങ്ങളുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തേക്ക് പോയത്. ഇവിടെ പൂജ കര്‍മ്മകള്‍ക്കൊപ്പം സിനിമ-സീരിയല്‍ അഭിനയ രംഗത്തും ശ്രദ്ധേയമായി. തിരുവനന്തപുരം എസ്.എസ് കോവില്‍ റോഡിലെ ക്ഷേത്ര പൂജാരിയായിരുന്നു. സീരിയലുകളില്‍ വില്ലന്‍ പൊലീസ് വേഷം അഭിനയിച്ച് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി […]

കാഞ്ഞങ്ങാട്: സീരിയല്‍-സിനിമ നടന്‍ അജാനൂര്‍ മാക്കരംകോട് പെരികമന ഇല്ലത്തെ ശ്രീധരന്‍ ഭട്ടതിരി (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി തിരുവനന്തപുരം കരിക്കകം റോഡിലെ അമ്പലത്തിനടുത്താണ് താമസിക്കുന്നത്. നന്നേ ചെറുപ്പത്തില്‍ താന്ത്രിക വിദ്യകള്‍ അഭ്യസിച്ച ശ്രീധരന്‍ പൂജാദികര്‍മ്മങ്ങളുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തേക്ക് പോയത്. ഇവിടെ പൂജ കര്‍മ്മകള്‍ക്കൊപ്പം സിനിമ-സീരിയല്‍ അഭിനയ രംഗത്തും ശ്രദ്ധേയമായി. തിരുവനന്തപുരം എസ്.എസ് കോവില്‍ റോഡിലെ ക്ഷേത്ര പൂജാരിയായിരുന്നു. സീരിയലുകളില്‍ വില്ലന്‍ പൊലീസ് വേഷം അഭിനയിച്ച് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി പ്രഭ അജാനൂര്‍ സംവിധാനം ചെയ്ത് കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തത് കനല്‍ പൂവ് എന്ന സീരിയലില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ചിരുന്നു. നീലേശ്വരം സ്വദേശി നിധിന്‍ നാരായണന്‍ സംവിധാനം ചെയ്ത സ്‌പെഷ്യല്‍ 21, എസ്.പി ശങ്കര്‍ സംവിധാനം ചെയ്ത നിമിഷങ്ങള്‍ എന്നീ സിനിമകളിലും പ്രധാന വേഷമുണ്ട്. പെരികമന ഇല്ലത്തെ പരേതനായ ശ്രീധരന്‍ എമ്പ്രാന്തിരിയുടെയും സരസ്വതി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ഭാര്യ: ബിന്ദു. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: മാധവന്‍ ഭട്ടതിരി, വാസുദേവന്‍ (തിരുവനന്തപുരം) സുരേഷ്‌കുമാര്‍, ഗൗരിക്കുട്ടി, തങ്കമണി, സുലോചന, ജയ, പരേതയായ സാവിത്രി.

Related Articles
Next Story
Share it