സീരിയല്‍ നടി വീട്ടില്‍ മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

ന്യൂഡല്‍ഹി: പ്രമുഖ ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ ടെലിവിഷന്‍ സീരിയല്‍ താരം വൈശാലി തക്കര്‍ മരിച്ച നിലയില്‍. ഇന്‍ഡോറിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യേ രിഷ്താ ക്യാ കെഹ്ലാത്താ, സസുരാല്‍ സിമര്‍ കാ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.നടിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.2015 ലാണ് സീരിയില്‍ രംഗത്ത് വൈശാലി എത്തുന്നത്. യേ രിഷ്താ ക്യാ കെഹലാത്താ എന്ന സീരിയലില്‍ സഞ്ജന സിംഗ് എന്ന […]

ന്യൂഡല്‍ഹി: പ്രമുഖ ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ ടെലിവിഷന്‍ സീരിയല്‍ താരം വൈശാലി തക്കര്‍ മരിച്ച നിലയില്‍. ഇന്‍ഡോറിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യേ രിഷ്താ ക്യാ കെഹ്ലാത്താ, സസുരാല്‍ സിമര്‍ കാ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
നടിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2015 ലാണ് സീരിയില്‍ രംഗത്ത് വൈശാലി എത്തുന്നത്. യേ രിഷ്താ ക്യാ കെഹലാത്താ എന്ന സീരിയലില്‍ സഞ്ജന സിംഗ് എന്ന കഥാപാത്രത്തെയാണ് ആദ്യമായി അവതരിപ്പിച്ചിരുന്നത്. പിന്നീട് യേ വാദാ രഹാ, യേ ഹേ ആഷിഖി എന്നീ സീരിയലുകളിലും അഭിനയിച്ചു.

Related Articles
Next Story
Share it