മംഗളൂരുവില്‍ കരാട്ടെ അധ്യാപകന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ചു; ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരം, മറ്റൊരു കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളും ആസ്പത്രിയില്‍

മംഗളൂരു: മദ്യലഹരിയിലായിരുന്ന കരാട്ടെ അധ്യാപകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറിലും ഇടിച്ചു. ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി മംഗളൂരു കുത്രാറിലെ മദനിനഗറിനു സമീപമാണ് അപകടമുണ്ടായത്. ദേര്‍ലക്കട്ടയില്‍ നിന്ന് മംഗളൂരുവിലേക്ക് അതിവേഗതയില്‍ ഓടിച്ചുപോകുകയായിരുന്ന കാര്‍ എതിര്‍വശത്ത് നിന്ന് വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ കാര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന കാറിലും ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ദേര്‍ലക്കട്ടയിലെ മുഹമ്മദ് മന്‍സൂറി(35)നാണ് ഗുരുതരമായി പരിക്കേറ്റത്. ഓട്ടോറിക്ഷയും […]

മംഗളൂരു: മദ്യലഹരിയിലായിരുന്ന കരാട്ടെ അധ്യാപകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറിലും ഇടിച്ചു. ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി മംഗളൂരു കുത്രാറിലെ മദനിനഗറിനു സമീപമാണ് അപകടമുണ്ടായത്. ദേര്‍ലക്കട്ടയില്‍ നിന്ന് മംഗളൂരുവിലേക്ക് അതിവേഗതയില്‍ ഓടിച്ചുപോകുകയായിരുന്ന കാര്‍ എതിര്‍വശത്ത് നിന്ന് വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ കാര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന കാറിലും ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ദേര്‍ലക്കട്ടയിലെ മുഹമ്മദ് മന്‍സൂറി(35)നാണ് ഗുരുതരമായി പരിക്കേറ്റത്. ഓട്ടോറിക്ഷയും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറും പൂര്‍ണമായി തകര്‍ന്നു. അപകടം വരുത്തിയ കാറിന്റെ ഡ്രൈവറായ കരാട്ടെ അധ്യാപകന്‍ വാഹനം ലോക്ക് ചെയ്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാഗോറി ട്രാഫിക് പൊലീസ് സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it