ചാംപ്യന്‍സ് ലീഗ്: എഫ്സി പോര്‍ട്ടോയ്‌ക്കെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

ഇത്തിഹാദ്: എഫ്സി പോര്‍ട്ടോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ചാംപ്യന്‍സ് ലീഗ് ആദ്യ റൗണ്ട് മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ എഫ്സി പോര്‍ട്ടോയ്‌ക്കെതിരേ അഗ്വേറ, ഗുന്‍ഗോങ്, ടോറസ് എന്നിവരുടെ മികവിലാണ് സിറ്റിയുടെ വിജയം. മത്സരത്തില്‍ 14ാം മിനിറ്റില്‍ പോര്‍ട്ടോയാണ് ആദ്യം ലീഡ് നേടിയത്. ഡയസ്സിലൂടെയായിരുന്നു ഗോള്‍. തുടര്‍ന്ന് 20ാം മിനിറ്റില്‍ അഗ്വേറ സിറ്റിയുടെ ആദ്യഗോള്‍ നേടി. ഗുണ്‍ഡോങ് 65ാം മിനിറ്റിലും ടോറസ് 73ാം മിനിറ്റിലുമാണ് സിറ്റിയ്ക്കായി വല കുലുക്കിയത്. അതേസമയം ഡച്ച് ഭീമന്‍മാരായ അയാകസിനോട് ലിവര്‍പൂള്‍ […]

ഇത്തിഹാദ്: എഫ്സി പോര്‍ട്ടോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ചാംപ്യന്‍സ് ലീഗ് ആദ്യ റൗണ്ട് മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ എഫ്സി പോര്‍ട്ടോയ്‌ക്കെതിരേ അഗ്വേറ, ഗുന്‍ഗോങ്, ടോറസ് എന്നിവരുടെ മികവിലാണ് സിറ്റിയുടെ വിജയം.

മത്സരത്തില്‍ 14ാം മിനിറ്റില്‍ പോര്‍ട്ടോയാണ് ആദ്യം ലീഡ് നേടിയത്. ഡയസ്സിലൂടെയായിരുന്നു ഗോള്‍. തുടര്‍ന്ന് 20ാം മിനിറ്റില്‍ അഗ്വേറ സിറ്റിയുടെ ആദ്യഗോള്‍ നേടി. ഗുണ്‍ഡോങ് 65ാം മിനിറ്റിലും ടോറസ് 73ാം മിനിറ്റിലുമാണ് സിറ്റിയ്ക്കായി വല കുലുക്കിയത്.

അതേസമയം ഡച്ച് ഭീമന്‍മാരായ അയാകസിനോട് ലിവര്‍പൂള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. അയാകസ് താരത്തിന്റെ സെല്‍ഫ് ഗോളിലൂടെയായിരുന്നു ലിവര്‍പൂളിന് ഏക ഗോള്‍ ജയം. അറ്റ്‌ലാന്റയ്‌ക്കെതിരെ മിഡറ്റയലാന്റിനെ എതിരില്ലാത്ത നാല് ഗോള്‍ ജയവും സാല്‍സ്ബര്‍ഗ്-ലോകോമോട്ടീവ് മോസ്‌കോ മത്സരം 2-2 സമനിലയിലും കലാശിച്ചു. മറ്റൊരു മത്സരത്തില്‍ ഒളിമ്പിയാക്കോസ് മാര്‍സിലെയെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ചു.

Sergio Aguero scores penalty goal for Manchester City in 3-1 win vs. FC Porto

Related Articles
Next Story
Share it