മംഗളൂരു ബന്തറില്‍ എട്ടുവര്‍ഷം മുമ്പുള്ള വിവാഹമോചനക്കേസില്‍ കോടതിയുടെ ഉത്തരവ് വ്യാജമായുണ്ടാക്കി പണം കൈക്കലാക്കിയ കേസില്‍ അഭിഭാഷകയ്ക്കും ഗുമസ്തനും കുറ്റപത്രം

മംഗളൂരു: എട്ട് വര്‍ഷം മുമ്പ് മംഗളൂരു ബന്തര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹമോചനക്കേസില്‍ കോടതി ഉത്തരവ് വ്യാജമായുണ്ടാക്കുകയും തങ്ങള്‍ വാദിച്ച് നേടിയെടുത്ത ഉത്തരവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് പണം കൈക്കലാക്കുകയും ചെയ്ത അഭിഭാഷകയെയും ഗുമസ്തനെയും പ്രതികളാക്കി സി.ഐ.ഡി കുറ്റപത്രം സമര്‍പ്പിച്ചു. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് സിഐഡി അന്വേഷണം നടത്തുകയും അഭിഭാഷകയെയും അവരുടെ ഗുമസ്തനെയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. വിവാഹമോചനക്കേസില്‍ നഗരത്തിലെ മുതിര്‍ന്ന അഭിഭാഷകനായ എം പി നൊറോണയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം തെറ്റാണെന്നും വ്യക്തമായി. നഗരവാസിയായ […]

മംഗളൂരു: എട്ട് വര്‍ഷം മുമ്പ് മംഗളൂരു ബന്തര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹമോചനക്കേസില്‍ കോടതി ഉത്തരവ് വ്യാജമായുണ്ടാക്കുകയും തങ്ങള്‍ വാദിച്ച് നേടിയെടുത്ത ഉത്തരവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് പണം കൈക്കലാക്കുകയും ചെയ്ത അഭിഭാഷകയെയും ഗുമസ്തനെയും പ്രതികളാക്കി സി.ഐ.ഡി കുറ്റപത്രം സമര്‍പ്പിച്ചു. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് സിഐഡി അന്വേഷണം നടത്തുകയും അഭിഭാഷകയെയും അവരുടെ ഗുമസ്തനെയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. വിവാഹമോചനക്കേസില്‍ നഗരത്തിലെ മുതിര്‍ന്ന അഭിഭാഷകനായ എം പി നൊറോണയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം തെറ്റാണെന്നും വ്യക്തമായി.
നഗരവാസിയായ ഒരാള്‍ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായതിനാല്‍ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യുന്നതിനായി വനിതാ അഭിഭാഷകയെ സമീപിച്ചു. ഈ അഭിഭാഷകയുടെ സഹായത്തോടെ കോടതിയില്‍ വിവാഹമോചനത്തിന് ഹരജി നല്‍കുകയും 2005 ജൂലൈയില്‍ വിവാഹമോചന ഉത്തരവ് ലഭിക്കുകയും ചെയ്തു. പിന്നീട് ബല്‍മട്ടയിലെ തന്റെ വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ് ഇയാള്‍ മരിച്ചു. ഇദ്ദേഹത്തിന്റെ പേരിലുള്ള ബോണ്ടുകളും സ്ഥിരനിക്ഷേപങ്ങളും പങ്കിടുന്നതിനെച്ചൊല്ലി ഒന്നും രണ്ടും ഭാര്യമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ആദ്യ ഭാര്യ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ സാഹചര്യത്തില്‍ ആദ്യ ഭാര്യയുടെ വിവാഹമോചന ഉത്തരവ് ശരിയാണെന്ന് രണ്ടാം ഭാര്യ വിശ്വസിക്കുകയും 2009-ല്‍ അഭിഭാഷകന്‍ എം പി നൊറോണ മുഖേന അത് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഉത്തരവ് കോടതിയില്‍ വിശദമായി പരിശോധിച്ചപ്പോള്‍ വ്യാജ ഉത്തരവാണെന്ന് വ്യക്തമായി. ഉടന്‍ തന്നെ രണ്ടാം ഭാര്യ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ഒരു വനിതാ അഭിഭാഷകയാണ് കോടതി ഉത്തരവ് തനിക്ക് നല്‍കിയതെന്നും ഇത് യഥാര്‍ത്ഥ ഉത്തരവാണെന്ന് വിശ്വസിച്ച് കോടതിയില്‍ ഹാജരാക്കാന്‍ അഭിഭാഷകന്‍ നൊറോണയെ ഏല്‍പ്പിക്കുകയുമായിരുന്നു. 2009ല്‍ തന്നെ കോടതിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി എം പി നൊറോണ കേസില്‍ നിന്ന് സ്വയം പിന്മാറി.
വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേസ് നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷം, 2014ല്‍ അഭിഭാഷകനായ നൊറോണ വ്യാജ വിവാഹമോചന ഉത്തരവുണ്ടാക്കി കോടതിയില്‍ ഹാജരാക്കിയെന്ന് ചില വ്യക്തികള്‍ ഗൂഢലക്ഷ്യത്തോടെ പത്രങ്ങളില്‍ തെറ്റായ പ്രചരണം നടത്തിയിരുന്നു. കൂടാതെ അഭിഭാഷകനായ നൊറോണയെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബന്തര്‍ പൊലീസ് പരാതി അന്വേഷിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി കേസ് സിസിബി പൊലീസിന് കൈമാറി. പിന്നീട് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസ് സിഐഡിക്ക് കൈമാറി. സിഐഡി പൊലീസ് മുഴുവന്‍ കേസും അന്വേഷിക്കുകയും നഗരത്തിലെ മുതിര്‍ന്ന വനിതാ അഭിഭാഷകയ്ക്കും അവരുടെ ക്ലര്‍ക്കിനുമെതിരെ കോടതിയില്‍ അധിക കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

Related Articles
Next Story
Share it