ദേശീയ പത്രപ്രവര്‍ത്തക ദിനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

കാസര്‍കോട്: ദേശീയ പത്രപ്രവര്‍ത്തക ദിനത്തില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ റഹ്‌മാന്‍ തായലങ്ങാടിയെയും അബൂബക്കര്‍ നീലേശ്വരത്തേയും വീട്ടില്‍ എത്തി ആദരിച്ചു. വിദ്യാനഗറിലെയും നീലേശ്വരം പടന്നക്കാട്ടേയും വീട്ടില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ഷാളണിയിച്ച് ആദരപുരസ്‌കാരം നല്‍കി. വിദ്യാനഗറില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് സണ്ണി ജോസഫ്, ഫോട്ടോ ജേണലിസ്റ്റ് ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.പടന്നക്കാട് അബൂബക്കര്‍ നീലേശ്വരത്തെ (സുബൈദ) ആദരിക്കുന്ന […]

കാസര്‍കോട്: ദേശീയ പത്രപ്രവര്‍ത്തക ദിനത്തില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ റഹ്‌മാന്‍ തായലങ്ങാടിയെയും അബൂബക്കര്‍ നീലേശ്വരത്തേയും വീട്ടില്‍ എത്തി ആദരിച്ചു. വിദ്യാനഗറിലെയും നീലേശ്വരം പടന്നക്കാട്ടേയും വീട്ടില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ഷാളണിയിച്ച് ആദരപുരസ്‌കാരം നല്‍കി. വിദ്യാനഗറില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് സണ്ണി ജോസഫ്, ഫോട്ടോ ജേണലിസ്റ്റ് ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
പടന്നക്കാട് അബൂബക്കര്‍ നീലേശ്വരത്തെ (സുബൈദ) ആദരിക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. ടി കെ കൃഷ്ണന്‍, സുനോജ് മാത്യു, ദീക്ഷിത കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it