മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ മാധ്യമങ്ങളെ കണ്ട കപില്‍ സിബല്‍ താന്‍ കോണ്‍ഗ്രസ് വിട്ടുവെന്നും രാജ്യസഭയില്‍ സ്വതന്ത്ര ശബ്ദമായി ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. കപില്‍ സിബല്‍ രാജ്യസഭയിലേക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ സിബല്‍ മത്സരിച്ചേക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇപ്പോഴത്തെ കക്ഷിനില അനുസരിച്ച് സമാജ്‌വാദി പാര്‍ട്ടി രാജ്യസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരെണ്ണം […]

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ മാധ്യമങ്ങളെ കണ്ട കപില്‍ സിബല്‍ താന്‍ കോണ്‍ഗ്രസ് വിട്ടുവെന്നും രാജ്യസഭയില്‍ സ്വതന്ത്ര ശബ്ദമായി ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. കപില്‍ സിബല്‍ രാജ്യസഭയിലേക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ സിബല്‍ മത്സരിച്ചേക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇപ്പോഴത്തെ കക്ഷിനില അനുസരിച്ച് സമാജ്‌വാദി പാര്‍ട്ടി രാജ്യസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരെണ്ണം വീതം ആര്‍എല്‍ഡി മേധാവി ജയന്ത് ചൗധരിക്കും സിബലിനും നല്‍കിയേക്കും.
അഖിലേഷ് യാദവ്, അസം ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി എസ്പി നേതാക്കളുമായി സിബല്‍ ഊഷ്മളമായ ബന്ധം പുലര്‍ത്തി വരികയായിരുന്നു. അടുത്തിടെ ജയിലില്‍ കഴിയുന്ന അസം ഖാന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി ഇടക്കാല ജാമ്യം നേടിക്കൊടുത്തത് കപില്‍ സിബല്‍ ആയിരുന്നു.
2017ല്‍ പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നം നിലനിര്‍ത്താന്‍ അദ്ദേഹം അഖിലേഷിനെ സഹായിച്ചു. സമാജ്‌വാദി പാര്‍ട്ടി ഏറ്റവും കടുത്ത പ്രതിസന്ധില്‍ ഉള്‍പ്പെട്ട സമയത്താണ് സിബല്‍ സഹായിച്ചത്. നിയമപോരാട്ടത്തില്‍ അസംഖാന് സിബല്‍ നല്‍കിയ സഹായത്തിന് പകരം സമാജ്വാദി പാര്‍ട്ടി ഉചിതമായ പ്രതിഫലം നല്‍കാന്‍ ശ്രമിക്കുന്നതായി നേരത്തെ പ്രചാരണമുണ്ടായിരുന്നു.
മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ അന്തിമമായി പ്രഖ്യാപിക്കാന്‍ എസ്പി ഈ വാരാന്ത്യത്തില്‍ അതിന്റെ എംഎല്‍എമാരുടെയും എംഎല്‍സിമാരുടെയും യോഗം വിളിക്കും. മത്സരിക്കുന്ന 11 സീറ്റുകളില്‍ അഞ്ച് ബിജെപിക്കും മൂന്ന് എസ്പിക്കും രണ്ട് ബിഎസ്പിക്കും ഒരെണ്ണം കോണ്‍ഗ്രസിനും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles
Next Story
Share it