മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (80) അന്തരിച്ചു. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ജൂലൈയില്‍ യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ നിലയിലാണ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 1941ല്‍ ഉഡുപ്പിയിലാണ് ജനനം. പതിനെട്ട് വര്‍ഷക്കാലം ഉഡുപ്പിയില്‍ നിന്നുള്ള എംപിയായിരുന്നു ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കേന്ദ്രമന്ത്രിയുമായി.

Related Articles
Next Story
Share it