മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗസ് നേതാവ് അഹമ്മദ് പട്ടേല്‍(71) അന്തരിച്ചു. രാജ്യസഭാംഗവും എ.ഐ.സി.സി ട്രഷററുമായ അഹമ്മദ് പട്ടേലിന് ഒരുമാസം മുമ്പ് കോവിഡ് ബാധിച്ചിരുന്നു. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് നവംബര്‍ 15നാണ് ഗുരുഗ്രാമിലെ മേദാന്ത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ലോക്സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായിരുന്നു. ട്വിറ്ററിലൂടെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം വെളിപ്പെടുത്തിയത്. ഗാന്ധി കുടുംബത്തിന്റെ […]

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗസ് നേതാവ് അഹമ്മദ് പട്ടേല്‍(71) അന്തരിച്ചു. രാജ്യസഭാംഗവും എ.ഐ.സി.സി ട്രഷററുമായ അഹമ്മദ് പട്ടേലിന് ഒരുമാസം മുമ്പ് കോവിഡ് ബാധിച്ചിരുന്നു. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് നവംബര്‍ 15നാണ് ഗുരുഗ്രാമിലെ മേദാന്ത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ലോക്സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായിരുന്നു. ട്വിറ്ററിലൂടെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം വെളിപ്പെടുത്തിയത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേല്‍ 2004, 2009 വര്‍ഷങ്ങളില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് പ്രധാന പങ്ക് വഹിച്ചു. അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി തുടങ്ങിയവരടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു.

Related Articles
Next Story
Share it