മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായ നരിമാനെ രാജ്യം പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ്. നരിമാന്‍. സുപ്രീംകോടതി മുന്‍ ജഡ്ജി റോഹിങ്ടണ്‍ നരിമാന്‍ മകനാണ്. ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ഫാലി എസ്. നരിമാന്‍ 1972-1975 അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പദവി […]

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായ നരിമാനെ രാജ്യം പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ്. നരിമാന്‍. സുപ്രീംകോടതി മുന്‍ ജഡ്ജി റോഹിങ്ടണ്‍ നരിമാന്‍ മകനാണ്. ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ഫാലി എസ്. നരിമാന്‍ 1972-1975 അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പദവി രാജിവെച്ചു.

Related Articles
Next Story
Share it