സെമി ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്ക് വിദേശവായ്പ സ്വീകരിക്കുന്നതിന് അനുമതി; അതിവേഗ റെയില്‍പാത ട്രാക്കിലേക്ക്; നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടെത്താവുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വായ്പയെടുക്കുന്നത് 33,700 കോടി രൂപ

കൊച്ചി: പിണറായി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ അതിവേഗ റെയില്‍പാത ട്രാക്കിലേക്ക്. സെമി ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്ക് വിദേശവായ്പ സ്വീകരിക്കുന്നതിന് അനുമതിയായി. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം രണ്ടുമാസത്തിനുള്ളില്‍ ലഭിച്ചേക്കും. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാം. 64000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 33,700 കോടി രൂപയാണ് വിദേശ വായ്പ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നത്. നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തിച്ചേരാവുന്ന അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജൂണിലാണ് തത്വത്തില്‍ […]

കൊച്ചി: പിണറായി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ അതിവേഗ റെയില്‍പാത ട്രാക്കിലേക്ക്. സെമി ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്ക് വിദേശവായ്പ സ്വീകരിക്കുന്നതിന് അനുമതിയായി. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം രണ്ടുമാസത്തിനുള്ളില്‍ ലഭിച്ചേക്കും. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാം.

64000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 33,700 കോടി രൂപയാണ് വിദേശ വായ്പ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നത്. നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തിച്ചേരാവുന്ന അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജൂണിലാണ് തത്വത്തില്‍ അനുമതി നല്‍കിയത്.

എഡിബി വായ്പക്കായി സമര്‍പിച്ച രേഖകളില്‍ നീതി ആയോഗ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പദ്ധതി ചെലവ് പ്രായോഗികമാണോയെന്ന് വ്യക്തമാക്കാനായിരുന്നു നിര്‍ദ്ദേശം. കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ സമര്‍പ്പിച്ച സാങ്കേതിക പഠന റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് നീതി ആയോഗ്, വിദേശ വായ്പ സ്വീകരിക്കുന്നതിന് അനുമതി നല്‍കിയത്. സ്ഥലമേറ്റെടുപ്പിനുള്ള 13,000 കോടിയില്‍ 3,000 കോടി രൂപ ഹഡ്‌കോയില്‍ നിന്ന് വായ്പ കിട്ടി. കിഫ്ബിയില്‍ നിന്നും ഇന്ത്യന്‍ റെയില്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും ബാക്കി തുക കണ്ടെത്തണം.

പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്താലുടന്‍ ഇതിന് ഭരണാനുമതി നല്‍കിയേക്കും. എന്നാല്‍ കേരളത്തിന്റെ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും പദ്ധതി കനത്ത പ്രഹരമേല്‍പിക്കുമെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും കെ റെയില്‍ വിരുദ്ധ ജനകീയ സമിതി വ്യക്തമാക്കി. വിദേശ വായ്പ സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുമെന്നും സമിതി ആക്ഷേപിക്കുന്നു.

Related Articles
Next Story
Share it